Hot Posts

6/recent/ticker-posts

പള്ളി മുറ്റത്തുവച്ച് വൈദികനെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമം! പൂഞ്ഞാർ പള്ളി അസിസ്റ്റൻ്റ് വികാരി ആശുപത്രിയിൽ


പള്ളി മുറ്റത്തുവച്ച് വൈദികനെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമം! പൂഞ്ഞാർ പള്ളി അസിസ്റ്റൻ്റ് വികാരി ആശുപത്രിയിൽ

പൂഞ്ഞാർ സെൻ്റ് മേരീസ് ഫൊറോന പള്ളി അസിസ്റ്റൻ്റ് വികാരിയെ പള്ളിമുറ്റത്ത് വച്ച് വാഹനമിടിപ്പിച്ചെന്ന് ആരോപണത്തെ തുടർന്ന് നൂറ് കണക്കിന് വിശ്വാസികൾ പള്ളിയിൽ തടിച്ചുകൂടി. പള്ളിയിൽ കൂട്ടമണി മുഴക്കി. ഫാ. തോമസ് ആറ്റുചാലിലിനാണ് പരിക്കേറ്റത്. 



വെള്ളിയാഴ്ച വൈകിട്ടോടെ പള്ളിമുറ്റത്ത് ഏതാനും യുവാക്കൾ ബൈക്ക് , കാർ റേസിം​ഗ് നടത്തിയത് ചോദ്യം ചെയ്തതിനെ തുടർന്നാണ് വാഹനം ഇടിപ്പിച്ചത്. 

​ഗേറ്റ് അടയ്ക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. വെള്ളിയാഴ്ച ആരാധന നടക്കുമ്പോളാണ് സംഭവം. ഈരാറ്റുപേട്ട പോലീസും പാലാ ഡിവൈഎസ്പിയും സ്ഥലത്തെത്തി. 

ഏഴ് കാറുകളും മൂന്ന് ബൈക്കുകളും ആയാണ് യുവാക്കളെത്തിയത്. കൈക്ക് പരിക്കേറ്റ വൈദികനെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പള്ളിമുറ്റത്ത് വിശ്വാസികളും, വൈദികരും പൂഞ്ഞാർ എംഎൽ എ സെബാസ്റ്റ്യൻ കുളത്തുങ്കൽ, ബി ജെ പി നേതാവ് പി സി ജോർജ്ജ് ഉൾപ്പെടെയുള്ളവരും പ്രതിഷേധ യോ​ഗം ചേർന്ന് അക്രമികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് ആറു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു