Hot Posts

6/recent/ticker-posts

ഹൃദയസ്പർശിയായി "ദ് ലൈഫ് ഓഫ് എ സോൾജിയർ" സെന്റ് തോമസ് കോളേജിൽ


പാലാ: സെന്റ് തോമസ് കോളേജിലെ എൻസിസി നാവിക വിഭാഗത്തിന്റെ നേതൃത്വത്തിൽ കാർഗിൽ വിജയ ദിനം സമുചിതമായി ആചരിച്ചു. കാർഗിൽ യുദ്ധത്തിൽ വീര മൃത്യു വരിച്ച ജവാന്മാരുടെ സ്മരണ പുതുക്കാനായി കോളേജ് ക്യാമ്പസിൽ സംഘടിപ്പിച്ച നാടകം വിദ്യാർഥികൾക്കും, അധ്യാപകർക്കും വേറിട്ട അനുഭവമായി.




നാടകത്തിന് തുടക്കം കുറിച്ചു കൊണ്ടുള്ള ഉദ്ഘാടന യോഗം പാലാ ട്രാഫിക്ക് എസ്ഐ രാജു ഉദ്ഘാടനം ചെയ്തു. സൈനികരുടെ സേവനത്തെപ്പറ്റി സംസാരിച്ച അദ്ദേഹം പരിപാടിക്ക് നേതൃത്വം നൽകിയ എൻസിസി നാവിക വിഭാഗത്തെ അഭിനന്ദിക്കുകയും ചെയ്തു. 




നാവിക വിഭാഗം സിടിഓ ഡോ.അനീഷ് സിറിയക്ക് സ്വാഗതം ആശംസിച്ചു. കോളേജ് വൈസ് പ്രിൻസിപ്പാൾമാരായ ഡോ. ഡേവിസ് സേവ്യർ, ജോജി അലക്സ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി. 5 കെ കേരളാ നേവൽ യൂണിറ്റ് പിഐ സ്റ്റാഫ് സിപിഓ ഷെബിൻ കുര്യാക്കോസ് ചടങ്ങിന് ആശംസകൾ നേർന്നു. 


തുടർന്ന് ക്യാമ്പസിൽ നേവൽ വിങ് കേഡറ്റുകൾ സൈനികരുടെ ജീവിതത്തെ ആസ്പദമാക്കി നാടകം സംഘടിപ്പിച്ചു. വിവിധ വേഷങ്ങൾ കേഡറ്റുകൾ തന്നെ കൈകാര്യം ചെയ്ത നാടകത്തിന് വലിയ സ്വീകാര്യതയാണ് കലാലയത്തിൽ നിന്ന് ലഭിച്ചത്. 


സൈനികർ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്ത നാടകമാണ് കേഡറ്റുകൾ അവതരിപ്പിച്ചത്. നേവൽ വിംങ് കേഡറ്റ് ക്യാപ്റ്റൻ ശ്രീജിത്ത് വി, പെറ്റി ഓഫീസർ കേഡറ്റുമാരായ അഭിജിത്ത് പി, ജെ ബി അനിൽ, നിഖിൽ ജോഷി, വിശാൽ, കേഡറ്റുമാരായ ഭരത്, ശരത്ത് ആർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Reactions

Post a Comment

0 Comments

MORE STORIES

തീക്കോയി പഞ്ചായത്തിൽ വേസ്റ്റ് തള്ളിയവരെ നാട്ടുകാർ പിടികൂടി
ഈരാറ്റുപേട്ട വാഗമൺ റോഡിൽ കക്കൂസ് മാലിന്യം തള്ളിയവരെ പിന്തുടർന്ന് പിടികൂടി യുവാക്കൾ. സംഘർഷാവസ്ഥ!
മത്തച്ചൻ ഉറുമ്പുകാട്ട് നീലൂർ ബാങ്ക് പ്രസിഡണ്ട്
ഹൃദയസ്പർശിയായി "ദ് ലൈഫ് ഓഫ് എ സോൾജിയർ" സെന്റ് തോമസ് കോളേജിൽ
ഭാവിയില്‍ ഹാന്‍സിനോടുള്ള താല്പര്യം പോവുമോ എന്നറിയില്ല !!! വായടപ്പിച്ച് അഭിരാമി സുരേഷ്
ആരാധനാലയങ്ങൾ സംരക്ഷിക്കപ്പെടണം, അസ്വസ്ഥമേഖലയാക്കുവാൻ പാടില്ല: പ്രൊഫ. ലോപ്പസ് മാത്യു
ഈരാറ്റുപേട്ട നൈനാർ പള്ളി ഇമാം കെ എച്ച് മുഹമ്മദ് ഇസ്മായിൽ മൗലവി (72) അന്തരിച്ചു
പൂഞ്ഞാർ പള്ളിയിലെ അക്രമം; കുറ്റവാളികളെ അറസ്റ്റ് ചെയ്ത് നിയമത്തിൻ്റെ മുമ്പിൽ കൊണ്ടുവരണമെന്ന് കത്തോലിക്കാ കോൺഗ്രസ്
ടൂറിസം രം​ഗത്തെ വൻ മുന്നേറ്റം! ഇൻഷൂറൻസോടെ യാത്ര ചെയ്യാം കെ റ്റി ഡി എസി നൊപ്പം
 പുല്‍വാമയില്‍ കാര്‍ബോംബ് ആക്രമണം നടത്താനുള്ള നീക്കം സുരക്ഷാസേന പരാജയപ്പെടുത്തി