Hot Posts

6/recent/ticker-posts

പുല്‍വാമയില്‍ കാര്‍ബോംബ് ആക്രമണം നടത്താനുള്ള നീക്കം സുരക്ഷാസേന പരാജയപ്പെടുത്തി



ശ്രീനഗര്‍: ജമ്മുകാഷ്മീരിലെ പുല്‍വാമയില്‍ കാര്‍ബോംബ് ആക്രമണം നടത്താനുള്ള നീക്കം സുരക്ഷാസേന പരാജയപ്പെടുത്തി. വ്യാഴാഴ്ച രാവിലെയാണ് സംഭവം. സ്ഫോടക വസ്തുവായ ഐഇഡി ഒളിപ്പിച്ച കാര്‍ ചെക്ക്പോസ്റ്റില്‍ വച്ച് സൈന്യം കണ്ടെത്തിയത്. എന്നാല്‍ ഡ്രൈവര്‍ രക്ഷപെട്ടു.

വ്യാജ നമ്പര്‍ പതിപ്പിച്ച വെള്ള ഹുണ്ടായി സാന്‍ട്രോ കാറിലാണ് സ്ഫോടക വസ്തുക്കള്‍ നിറച്ചിരുന്നത്. ചെക്ക്പോസ്റ്റില്‍ വച്ച് വാഹനം നിര്‍ത്തുവാന്‍ സുരക്ഷാഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഡ്രൈവര്‍ കാറോടിച്ചു പോകുവാന്‍ ശ്രമിച്ചു. തുടര്‍ന്ന് സുരക്ഷാസേന വെടിയുതിര്‍ത്തുവെങ്കിലും ഡ്രൈവര്‍ കാറില്‍ നിന്നുമിറങ്ങി ഓടി രക്ഷപെട്ടു.

ആക്രമണ സാധ്യതയുണ്ടാകുമെന്ന് തങ്ങള്‍ക്ക് രഹസ്യ സൂചന ലഭിച്ചിരുന്നതായി ഐജി വിജയകുമാര്‍ പറഞ്ഞു. ഐഇഡി നിറച്ച വാഹനത്തിനായി തങ്ങള്‍ ഇന്നലെ മുതല്‍ തിരച്ചില്‍ ആരംഭിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

പുല്‍വാമയില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ ബോംബ് ആക്രമണത്തില്‍ നാല്‍പ്പതോളം സിആര്‍പിഎഫ് ജവാന്മാര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. 


Reactions

MORE STORIES

ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
എൽ.ഡി.എഫ് നടപ്പാക്കിയത് സമാനതകളില്ലാത്ത സാമൂഹികക്ഷേമ പദ്ധതികൾ: ജോസ്.കെ.മാണി എം.പി.
പാസ്റ്ററൽ, പ്രസ്ബിറ്ററൽ കൗൺസിൽ അംഗങ്ങൾക്ക് സഭയെ പടുത്തുയർത്തുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്: മാർ റാഫേൽ തട്ടിൽ
തദ്ദേശതെരഞ്ഞെടുപ്പ്: ഹരിത നിർദേശങ്ങളുമായി ​തെരഞ്ഞെടുപ്പ് കമ്മിഷൻ
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
നൂറ്റാണ്ടുകൾ പഴക്കമുള്ള നിധി കേരളത്തിൽ
ഉത്രയുടേത് കൊലപാതകം തന്നെ; കുറ്റം സമ്മതിച്ച് ഭര്‍ത്താവ്