Hot Posts

6/recent/ticker-posts

നിസാരമല്ല നഖപരിചരണം..അറിയേണ്ടതെല്ലാം...



മുഖം പോലെ തന്നെ സുന്ദരമായ് പരിപാലിക്കേണ്ട നമ്മുടെ ഒരു ശരീരഭാഗമാണ് കൈയ്യിലേയും കാലിലേയും നഖങ്ങള്‍. നല്ല വൃത്തിയായ് ഭംഗിയായ് സൂക്ഷിച്ചിരിക്കുന്ന കൈ നഖങ്ങള്‍ കണ്ടാല്‍ ആരും ഒന്ന് നോക്കി പോകും. സുന്ദരമായ നഖങ്ങള്‍ സ്ത്രീ സൗന്ദര്യത്തിന്റെ ലക്ഷണമൊത്ത കാഴ്ച തന്നെയെന്നതിന്‍ യാതൊരു സംശയവും ഉള്ള കാര്യമല്ല. നഖങ്ങള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കുകയെന്നത് ആരോഗ്യ പരിപാലനത്തിലും അത്യാവശ്യമാണ്. 

നല്ല ആരോഗ്യമുള്ള നഖത്തിന് പിങ്ക് നിറമായിരിക്കും. നഖങ്ങള്‍ മാസത്തില്‍ 2 മില്ലീമീറ്ററോളം വളരും. ഒരു നഖം പൂര്‍ണമായ വളര്‍ച്ച എത്തുന്നതിന് 6 മാസം വേണം. നഖം മാംസത്തില്‍ നിന്ന് വിട്ടുകഴിഞ്ഞാല്‍ പിന്നെ നിര്‍ജ്ജീവ വസ്തുവാണ്. നഖങ്ങളില്‍ ചിലപ്പോള്‍ കണ്ടുവരുന്ന വെള്ളപ്പാടുകള്‍ പ്രോട്ടീനിന്റെ അഭാവത്താലുണ്ടാകുന്നതാണ്. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുന്നതിലൂടെ ഇത് ഒഴിവാക്കാം. കാത്സ്യം വേണം, അയണും നഖത്തിന്റെ ആരോഗ്യത്തിന് കാത്സ്യവും അയണും അത്യാവശ്യമാണ്. ഇത് ആഹാരത്തില്‍ഉള്‍പ്പെടുത്തുക.


എല്ലാവരുടേയും നഖത്തിന്റെ ഷേപ്പും ആരോഗ്യവും ഒരുപോലെ ആയിരിക്കില്ല. ചില നഖങ്ങള്‍ പരന്നും കുറുകിയും മാംസത്തോട് ചേര്‍ന്നും കാണപ്പെടും. ഇത് പാരമ്പര്യമാണ്. അവയെ വളര്‍ത്തി പരിപാലിച്ചതിനു ശേഷം നെയില്‍കട്ടറും നെയില്‍ഫില്ലറും ഉപയോഗിച്ച് കട്ട് ചെയ്ത്, ഫില്ലു ചെയ്ത് ആകൃതിക്കനുസരിച്ച് ഷേപ്പ് ആക്കുകയാണ് ചെയ്യുന്നത്. ഇത് വളരെ സാവധാനം സമയമെടുത്ത് ചെയ്യേണ്ടതാണ്. ആഴ്ചയില്‍ ഒരുദിവസം 2 മണിക്കൂര്‍ ഇതിനായി വിനിയോഗിക്കുക. 

കൈനഖങ്ങള്‍ പോലെ തന്നെ പ്രധാനമാണ് കാല്‍നഖങ്ങളുടെ പരിചരണം. നഖങ്ങള്‍ നീട്ടി വളര്‍ത്തുകയാണെങ്കിലും അല്ലെങ്കിലും ഓവല്‍ഷേപ്പ് ആണ് നല്ലത്. നഖങ്ങള്‍ ഒരിക്കലും മാംസത്തോടു ചേര്‍ത്തുവച്ച് മുറിക്കരുത്. നഖങ്ങള്‍ക്കരികിലുള്ള ക്യൂട്ടിക്കിള്‍ കട്ട്‌ചെയ്തുമാറ്റണം. നാം സ്ഥിരമായി ഉപയോഗിക്കുന്ന ഡിറ്റര്‍ജന്റുകളും രാസവസ്തുക്കളും മണ്ണും പൊടിയും അഴുക്കും വെള്ളവും എല്ലാം നഖത്തിന്റെ ദോഷകാരികളാണ്. നഖത്തില്‍ ഈര്‍പ്പം തങ്ങിനില്‍ക്കാതെ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. 

കുഴിനഖം, നഖം പിളരുക, നഖങ്ങള്‍ ചതഞ്ഞ് നഖങ്ങള്‍ക്കിടയില്‍ രക്തം കെട്ടിക്കിടക്കുക, നഖം മാംസത്തില്‍ നിന്ന് വിട്ടുവളരുക എന്നിങ്ങനെ നഖങ്ങള്‍ക്കുണ്ടാകുന്ന കേടുപാടുകള്‍ അനവധിയാണ്. വാസലിനോ പെട്രോളിയം ജെല്ലിയോ ഉപയോഗിച്ച് ദിവസവും മസാജുചെയ്യുന്നത് നഖങ്ങളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കും. നഖത്തിന്റ ചികിത്സയ്ക്ക് മൈലാഞ്ചി ഇലയും പ്‌ളാവിലത്തണ്ടും കസ്തൂരി മഞ്ഞളും ചേര്‍ത്തരച്ച് ഇട്ടാല്‍ കുഴിനഖം ശമിക്കുന്നതാണ്. നാരങ്ങ തുളച്ചിടുന്നതും നന്നായിരിക്കും. 


നഖം പിളരുകയോ പൊട്ടിപ്പോകുയോ ചതയുകയോ ചെയ്യുന്നതിന് ബേബി ഓയിലും വെളുത്ത അയഡിനും സമം ചേര്‍ത്ത് നഖത്തിലും ചുറ്റുമുള്ള ചര്‍മ്മത്തിലും പുരട്ടേണ്ടതാണ്. മൈലിഞ്ചിയിലയിട്ട് തിളപ്പിച്ച ചെറുചൂടുവെള്ളത്തില്‍ കാലിറക്കി 10 മിനിട്ടു വയ്ക്കുക. നഖങ്ങള്‍ ബ്രഷുചെയ്തു കഴുകി തുടച്ചതിനുശേഷം കാസ്റ്റര്‍ ഓയിലും ഒലിവോയിലും വെളുത്ത അയഡിനും ചേര്‍ത്ത് മാംസത്തോടു ചേര്‍ത്ത് പതിയെ മസാജു ചെയ്യുക. ചതഞ്ഞരഞ്ഞ നഖത്തിനുള്ള പരിചരണമാണിത്. 

ചൂടുചോറും ഉപ്പും കൂടി കുഴച്ച് തുണികൊണ്ടു പൊതിഞ്ഞുകെട്ടി 12 മണിക്കൂര്‍ വയ്ക്കുക. ചതഞ്ഞരഞ്ഞ നഖത്തിനുള്ള പ്രതിവിധിയാണ്. നഖം മാംസത്തില്‍ നിന്നും വിട്ടുവളരുകയാണെങ്കില്‍ ചെറിയൊരു സര്‍ജറിമൂലം അത് നേരെയാക്കാം. മാസത്തിലൊരിക്കല്‍ മാനിക്യൂര്‍, പെഡിക്യൂര്‍ എന്നിവ ചെയ്യുന്നത് നഖത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കും. നഖത്തില്‍ പോളീഷ് ചെയ്യുമ്പോള്‍ ഒരു ബേസ്‌കോട്ട് കൊടുത്തതിനുശേഷം രണ്ടാമത് ഒരു കോട്ടുകൂടി കൊടുക്കണം.

നെയില്‍ പോളീഷ് ഇടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 


* നെയില്‍പോളീഷ് ഇളക്കി മാറ്റാനായി ബ്ലേഡോ, പിന്നോ, കത്തിയോ ഉപയോഗിക്കരുത്. ഇങ്ങനെ ചെയ്താല്‍ നഖത്തിന്റെ ഇനാമല്‍ നഷ്ടപ്പെടാന്‍ കാരണമാകും. നെയില്‍ പോളീഷ് റിമൂവര്‍ ഉപയോഗിച്ച് തുടച്ചുമാറ്റുന്നതാണ് നല്ലത്. 

*സ്ഥിരമായുള്ള റിമൂവറിന്റെ ഉപയോഗവും വിലകുറഞ്ഞ നെയില്‍ പോളീഷും നഖങ്ങള്‍ക്ക് കേടുവരുത്തും. സ്ഥിരമായി നഖം പോളിഷ് ചെയ്യുന്നവരാണെങ്കില്‍ ആഴ്ചയില്‍ ഒരു ദിവസമെങ്കിലും പോളീഷ് നീക്കം ചെയ്ത് നഖത്തിന് സ്വാഭാവിക പരിചരണം നല്‍കണം.

*നഖങ്ങള്‍ ഒരിക്കലും കടിച്ചുമുറിക്കരുത്. നീട്ടിവളര്‍ത്തിയ നഖങ്ങള്‍ക്കിടയില്‍ അഴുക്കും എണ്ണമയവും കയറാന്‍ സാദ്ധ്യതയുണ്ട്. അത് അണ്ടര്‍നെയില്‍ ഡെര്‍ട്ട് റിമൂവര്‍ ഉപയോഗിച്ച് എടുത്തുമാറ്റാവുന്നതാണ്. 

*വലതുകൈയില്‍ ഒരിക്കലും നഖം നീട്ടിവളര്‍ത്തരുത്. അത് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകും. നഖത്തിന്റെ ആരോഗ്യത്തിന് ഈസ്റ്റ് കഴിക്കുന്നത് നല്ലതാണ്. സിങ്ക്, ഫോസ്ഫറസ് ഇവയെല്ലാം ഈസ്റ്റില്‍ സമ്ബുഷ്ടമാണ്. ആഹാരസാധനങ്ങളിലോ പാല് ഈസ്റ്റ് ചേര്‍ത്ത് പുളിപ്പിച്ചോ ഉപയോഗിക്കാം. 

*പാല്, മത്സ്യം, കരള്‍, പച്ചക്കറികള്‍, നെല്ലിക്ക, മുട്ട ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ആപ്പിള്‍ ജ്യൂസ് കഴിക്കുന്നത് നഖത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. നഖങ്ങള്‍ക്ക് ഭംഗി പോരാ എന്നുള്ളവര്‍ക്ക് കൃത്രിമനഖങ്ങള്‍ നഖങ്ങള്‍ക്കു മുകളില്‍ ഒട്ടിച്ചുവയ്ക്കാം. ഈ പ്‌ളാസ്റ്റിക് നഖങ്ങള്‍ സ്ഥിരമായി ഉപയോഗിക്കരുത് എന്നുമാത്രം. സ്ഥിരമായി ഉപയോഗിച്ചാല്‍ ഇതിലെ രാസവസ്തുക്കള്‍ യഥാര്‍ത്ഥ നഖത്തിന്റെ ആരോഗ്യത്തെ തകര്‍ക്കും



Reactions

MORE STORIES

ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
എൽ.ഡി.എഫ് നടപ്പാക്കിയത് സമാനതകളില്ലാത്ത സാമൂഹികക്ഷേമ പദ്ധതികൾ: ജോസ്.കെ.മാണി എം.പി.
പാസ്റ്ററൽ, പ്രസ്ബിറ്ററൽ കൗൺസിൽ അംഗങ്ങൾക്ക് സഭയെ പടുത്തുയർത്തുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്: മാർ റാഫേൽ തട്ടിൽ
തദ്ദേശതെരഞ്ഞെടുപ്പ്: ഹരിത നിർദേശങ്ങളുമായി ​തെരഞ്ഞെടുപ്പ് കമ്മിഷൻ
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
നൂറ്റാണ്ടുകൾ പഴക്കമുള്ള നിധി കേരളത്തിൽ
ഉത്രയുടേത് കൊലപാതകം തന്നെ; കുറ്റം സമ്മതിച്ച് ഭര്‍ത്താവ്