Hot Posts

6/recent/ticker-posts

വയോജനങ്ങൾക്ക് ആശ്വാസമായി പകൽവീട് ഒരുങ്ങി

കോട്ടയം: അയ്മനം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നിർമിച്ച പകൽ വീട് സഹകരണം-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ വയോജനങ്ങൾക്കായി തുറന്നുകൊടുത്തു. ക്ഷേമപെൻഷൻ വർദ്ധനവ് പോലെയുള്ളവ സംസ്ഥാന സർക്കാർ നടപ്പിലാക്കിയത് വയോജനങ്ങളെ ചേർത്തു പിടിക്കുന്ന നിലപാടിന്റെ ഭാഗമാണെന്ന് മന്ത്രി പറഞ്ഞു.
പകൽസമയങ്ങളിൽ വീടുകളിൽ ഒറ്റയ്ക്കാവുന്ന വയോജനങ്ങൾക്ക് ഒന്നിച്ചിരിക്കാനും സമയം ചെലവഴിക്കാനുമായി പഞ്ചായത്തിന്റെ നാലാം വാർഡിലെ പുലിക്കുട്ടിശ്ശേരിയിലാണ് പകൽവീട് നിർമിച്ചിരിക്കുന്നത്. ഗ്രാമപഞ്ചായത്തിന്റെ പ്ളാൻ ഫണ്ടിൽനിന്ന് 22 ലക്ഷം രൂപയാണ് ഇതിനായി ചെലവിട്ടത്.
2023-ൽ ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പുലിക്കുട്ടിശ്ശേരിയിൽ വയോജന പാർക്ക് നിർമിച്ചിരുന്നു. ഇതിന് സമീപമാണ് പകൽവീടും ഒരുക്കിയിരിക്കുന്നത്.     
ഉദ്ഘാടനച്ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിജി രാജേഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് മനോജ് കരീമഠം, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ കെ.കെ. ഷാജിമോൻ, പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ കെ.ആർ. ജഗദീഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിജു മാന്താറ്റിൽ, പി.വി. സുശീലൻ, സുമ പ്രകാശ്, അസിസ്റ്റൻറ് എൻജിനീയർ പ്രിയ മേരി ഫിലിപ്പ്, സെക്രട്ടറി മിനി തോമസ്, ഡി.സി.എച്ച്. വൈസ് പ്രസിഡന്റ് കെ.എൻ. വേണുഗോപാൽ എന്നിവർ പങ്കെടുത്തു.
Reactions

MORE STORIES

ബിരിയാണിയിൽ പഴുതാര: ഹോട്ടലിനും സൊമാറ്റോയ്ക്കും പിഴ ചുമത്തി ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ
സ്കൂൾ കുട്ടികൾക്ക് നീന്തൽ പരിശീലനം ആരംഭിച്ച്‌ തീക്കോയി ഗ്രാമപഞ്ചായത്ത്‌
വനിതകളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാൻ 'സ്ത്രീ' ക്ലിനിക്കുകൾ
കോട്ടയം ജില്ലയുടെ പൂന്തോട്ടമായി പാലാ മാറണം: ജോസ് കെ മാണി എംപി
ഈരാറ്റുപേട്ട എം ജി എച്ച് എസ് എസിൽ മെഗാ രക്തദാന ക്യാമ്പും ഷിബു തെക്കേമറ്റത്തിനെ ആദരിക്കലും നടന്നു
ഇലക്ട്രിക് വെഹിക്കിൾ (ഇവി) ചാർജർ സ്ഥാപിക്കുന്നതിന് ഭൂമി കണ്ടെത്തണമെന്ന് നിർദേശം
അപേക്ഷ ക്ഷണിക്കുന്നു
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
പാലാ നഗരസഭയിൽ മിനി എസി ഹാളും ടൊയ്‌ലറ്റ് ബ്ലോക്കും തുറന്നു
'റൺ ഫോർ യൂണിറ്റി' ക്യാമ്പയിൻ സംഘടിപ്പിച്ച്‌ വിസാറ്റ്