Hot Posts

6/recent/ticker-posts

വിവാഹച്ചടങ്ങിനിടെ വഴക്കിട്ട് വരനും വധുവും, വിഷം കഴിച്ച് വരൻ മരിച്ചു

പ്രതീകാത്മക ചിത്രം


മധ്യപ്രദേശിൽ വിവാഹദിവസം പരസ്പരം വഴക്കിട്ട് വരനും വധുവും. പിന്നാലെ വിഷം കഴിച്ച് വരൻ മരിച്ചു. ഇതറിഞ്ഞ് വിഷം കഴിച്ച വധു ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്.


ചൊവ്വാഴ്ചയായിരുന്നു ഇരുവരുടെയും വിവാഹം തീരുമാനിച്ചിരുന്നത്. അമ്പലത്തിൽ വച്ച് വിവാഹച്ചടങ്ങുകൾ പുരോഗമിക്കുന്നതിന് ഇടയിലാണ് വരനും വധുവും തമ്മിൽ വഴക്കുണ്ടായതും വരൻ വിഷം കഴിച്ചതും. 

താന്‍ വിഷം കഴിച്ച വിവരം വരന്‍ തന്നെയാണ് വധുവിനോടു പറഞ്ഞത്. ഇതറിഞ്ഞയുടനെ വധുവും വിഷം കഴിക്കുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് വധുവിന്റെ ജീവൻ നിലനിർത്തിയിരിക്കുന്നത്.


പെൺകുട്ടി വിവാഹത്തിനായി യുവാവിനെ നിരന്തരം നിർബന്ധിച്ചിരുന്നുവെന്നും ഇതേതുടർന്നുണ്ടായ തർക്കമാണ് ആത്മഹത്യയിലേക്ക് എത്തിച്ചതെന്നും വരന്റെ ബന്ധുക്കൾ ആരോപിച്ചതായി പൊലീസ് പറഞ്ഞു. 




ജോലിയുടെ ഭാഗമായി തനിക്ക് രണ്ടു വർഷം കൂടി സമയം വേണമെന്ന് യുവാവ് പെൺകുട്ടിയോട് പറഞ്ഞിരുന്നു. എന്നാൽ പെൺകുട്ടി ഇത് അംഗീകരിച്ചില്ല. 

പെട്ടെന്നു തന്നെ വിവാഹം വേണമെന്ന് നിർബന്ധിച്ചുകൊണ്ടേയിരുന്നു എന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു