Hot Posts

6/recent/ticker-posts

വാട്‌സാപ്പില്‍ സ്വകാര്യ ചാറ്റുകള്‍ ഇനി ലോക്ക് ചെയ്തുവെക്കാം




വാട്‌സാപ്പ് പുതിയ ചാറ്റ് ലോക്ക് ഫീച്ചര്‍ അവതരിപ്പിച്ചു. എല്ലാ ഉപഭോക്താക്കള്‍ക്കും പുതിയ അപ്‌ഡേറ്റിലൂടെ ഈ സൗകര്യം ലഭ്യമാകും. ഘട്ടം ഘട്ടമായാണ് ഈ അപ്‌ഡേറ്റ് ഉപഭോക്താക്കള്‍ക്ക് എത്തിക്കുക.



തീര്‍ത്തും വ്യക്തിപരമായ ചാറ്റുകള്‍ ലോക്ക് ചെയ്തുവെക്കാന്‍ സഹായിക്കുന്ന സൗകര്യമാണിത്. ഫോണ്‍ മറ്റുള്ളവര്‍ക്ക് കൈമാറിയാലും ലോക്ക് ചെയ്ത ചാറ്റുകള്‍ വായിക്കാന്‍ അവര്‍ക്ക് സാധിക്കില്ല. 


ചാറ്റ് ലോക്ക് ഫീച്ചര്‍ ആക്റ്റിവേറ്റ് ചെയ്യുന്നതോടെ ചാറ്റുകള്‍ പ്രത്യേക ഫോള്‍ഡറിലേക്ക് മാറ്റുകയും പ്രസ്തുത ചാറ്റിലെ നോട്ടിഫിക്കേഷനുകളും ഹൈഡ് ചെയ്യപ്പെടുകയും ചെയ്യും.





അതേസമയം ഈ സൗകര്യത്തിന് ചെറിയൊരു പരിമിതിയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചാറ്റ് ലോക്ക് ഫോള്‍ഡര്‍ തുറന്നതിന് ശേഷം അത് ക്ലോസ് ചെയ്യാന്‍ മറന്നുപോയാല്‍ മറ്റുള്ളവര്‍ക്ക് അത് കാണാന്‍ സാധിക്കും.

അതുകൊണ്ടു തന്നെ ചാറ്റ് ലോക്ക് ഫീച്ചര്‍ ഉപയോഗിക്കുമ്പോള്‍ വാട്‌സാപ്പ് ആപ്പ് ക്ലോസ് ചെയ്യുന്നതിന് മുമ്പ് ചാറ്റ് ലോക്ക് ഫോള്‍ഡറും ലോക്ക് ചെയ്യുക. ചാറ്റ് ലോക്ക് ഫീച്ചറിന് പുറമെ ഫിംഗര്‍പ്രിന്റ് വെച്ച് വാട്‌സാപ്പ് ആപ്ലിക്കേഷന്‍ ലോക്ക് ചെയ്യുന്നതും ചാറ്റുകള്‍ക്ക് അധിക സ്വകാര്യത നല്‍കും.

Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
പാലായിലെ ബസ് സമരം ഒത്തുതീർപ്പായി. അക്രമികൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു