Hot Posts

6/recent/ticker-posts

വിവാഹബന്ധം വേർപെടുത്താൻ ഒരു കോടി ആവശ്യപ്പെട്ട ഭാര്യയെ 71-കാരൻ ക്വട്ടേഷൻ നല്‍കി കൊന്നു




ന്യൂഡല്‍ഹി: എഴുപത്തൊന്നുകാരന്‍ മുപ്പത്തഞ്ചുകാരിയായ ഭാര്യയെ വാടകക്കൊലയാളികളെ ഉപയോഗിച്ച് കൊലപ്പെടുത്തി. ബുധനാഴ്ച ഉച്ചയ്ക്ക് 2.30-ന് പടിഞ്ഞാറൻ ഡല്‍ഹിയിലെ രജൗരി ഗാര്‍ഡനിലാണ് വാടകക്കൊലയാളികൾ യുവതിയെ കുത്തിക്കൊലപ്പെടുത്തിയത്. ഇവരുടെ ശരീരത്തില്‍ കുത്തേറ്റതിന്റെ നിരവധി മുറിവുകളുണ്ടെന്ന് സ്ഥലം സന്ദര്‍ശിച്ച പോലീസ് പറഞ്ഞു.



കഴിഞ്ഞ വര്‍ഷം നവംബറിലാണ് യുവതിയും എസ്.കെ. ഗുപ്ത എന്ന 71-കാരനും തമ്മില്‍ വിവാഹിതരായത്. ഗുപ്തയ്ക്ക് 45 വയസ്സുള്ള അമിത് എന്ന മകനുണ്ട്. മകന്‍ ഭിന്നശേഷിക്കാരനും സെറിബ്രൽ പാള്‍സിയുള്ള ആളുമാണ്. 



മകനെ പരിചരിക്കുക എന്ന ലക്ഷ്യത്തോടെയാണ് യുവതിയെ വിവാഹം കഴിച്ചതെന്നാണ് ഗുപ്ത പറയുന്നത്. എന്നാല്‍, വിവാഹശേഷം യുവതി അതിനു തയ്യാറായില്ല. ഇതോടെ യുവതിയുമായുള്ള ബന്ധം വിച്ഛേദിക്കാന്‍ ഗുപ്ത തീരുമാനിച്ചു. എന്നാല്‍, വിവാഹമോചനം നടത്തണമെങ്കില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് യുവതി ആവശ്യപ്പെട്ടു.




ഇതോടെ എന്തു വില കൊടുത്തും യുവതിയ ഒഴിവാക്കണമെന്ന് തീരുമാനിച്ച ഗുപ്ത, വാടകക്കൊലയാളികളെ ഉപയോഗിച്ച് കൊലപ്പെടുത്താന്‍ പദ്ധതിയിടുകയായിരുന്നു. മകനെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിന് സഹായിക്കാറുള്ള വിപിന്‍ എന്നയാളുടെ സഹായം തേടി. ക്വട്ടേഷന്‍ പൂര്‍ത്തിയാക്കിയാല്‍ പത്തുലക്ഷം രൂപ നല്‍കാമെന്ന ധാരണയില്‍ രണ്ടര ലക്ഷത്തോളം രൂപ മുന്‍കൂര്‍ തുകയായും നല്‍കി.

തുടര്‍ന്ന് വിപിനും സുഹൃത്ത് ഇരുപതുകാരനായ ഹിമാന്‍ഷുവും ചേര്‍ന്ന് ഗുപ്തയുടെ വീട്ടിലെത്തി യുവതിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കൃത്യത്തിനിടെ ഇരുവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. 

സംഭവശേഷം പോലീസിനെ തെറ്റിദ്ധരിപ്പിക്കുന്നതിനായി വീട് കൊള്ളയടിക്കുകയും ഗുപ്തയുടെയും യുവതിയുടെയും മൊബൈല്‍ ഫോണുകള്‍ അപഹരിക്കുകയും ചെയ്തു. കൊള്ളയടിക്കുന്നതിനിടെ സംഭവിച്ച കൊലപാതകമാണെന്ന് വരുത്തിത്തീർക്കാനായിരുന്നു പദ്ധതി. കൊലപാതകം നടക്കുമ്പോള്‍ അമിത് വീട്ടിലുണ്ടായിരുന്നതായും പോലീസ് പറയുന്നു.

സംഭവത്തില്‍ നാലുപേരെയും പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. ഇവര്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഫോണുകളും രക്തം പുരണ്ട വസ്ത്രങ്ങളും കുറ്റകൃത്യത്തിന് ഉപയോഗിച്ച സ്‌കൂട്ടറും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

Reactions

MORE STORIES

ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
എൽ.ഡി.എഫ് നടപ്പാക്കിയത് സമാനതകളില്ലാത്ത സാമൂഹികക്ഷേമ പദ്ധതികൾ: ജോസ്.കെ.മാണി എം.പി.
പാസ്റ്ററൽ, പ്രസ്ബിറ്ററൽ കൗൺസിൽ അംഗങ്ങൾക്ക് സഭയെ പടുത്തുയർത്തുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്: മാർ റാഫേൽ തട്ടിൽ
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
തദ്ദേശതെരഞ്ഞെടുപ്പ്: ഹരിത നിർദേശങ്ങളുമായി ​തെരഞ്ഞെടുപ്പ് കമ്മിഷൻ
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
നൂറ്റാണ്ടുകൾ പഴക്കമുള്ള നിധി കേരളത്തിൽ