Hot Posts

6/recent/ticker-posts

ലഹരി ഭീകരതയെ പിടിച്ചു കെട്ടണം: പ്രസാദ് കുരുവിള




കേരള പൊതുസമൂഹത്തില്‍ സംഹാരതാണ്ഡവമാടുന്ന ലഹരി ഭീകരതയെ സര്‍വ്വസന്നാഹങ്ങളോടെ പിടിച്ചുകെട്ടണമെന്നും അല്ലാത്തപക്ഷം നമ്മുടെ നാട് മാനസിക രോഗികളുടെയും, ലഹരിമാഫിയകളുടെയും നാടായി മാറുമെന്നും ഇന്‍ഡ്യന്‍ ആന്റി നാര്‍ക്കോട്ടിക് മിഷന്‍ ദേശീയ പ്രസിഡന്റ് പ്രസാദ് കുരുവിള. 


അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനമായ ജൂണ്‍ 26-ന്റെ ഭാഗമായി ഇന്‍ഡ്യന്‍ ആന്റി നാര്‍ക്കോട്ടിക് മിഷന്റെയും, ആന്റി കറപ്ഷന്‍ മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ പാലായിലെ കോടതി സമുച്ചയത്തിന് സമീപം സ്ഥാപിച്ചിരിക്കുന്ന ഗാന്ധിപ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയും, ലഹരിവിരുദ്ധ പ്രതിജ്ഞയെടുപ്പിച്ചും ലഹരിവിരുദ്ധ ദിനാചരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രസാദ് കുരുവിള.



സമാനതകളില്ലാത്ത ലഹരിവ്യാപനവും ഉപയോഗവുമാണ് പൊതുസമൂഹം നേരിടുന്ന ഏറ്റവം വലിയ ഭീഷണി. നമ്മുടെ സ്‌കൂള്‍ കുട്ടികള്‍ പോലും വാഹകരായി മാറുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ തമസ്‌കരിച്ചു കളയാന്‍ പാടില്ല. 





നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പി.റ്റി.എകള്‍ എണ്ണയിട്ട് പ്രവര്‍ത്തിക്കുന്ന യന്ത്രം പോലെ ഈ വിപത്തിനെതിരെ ജാഗരൂകരാകണം. ജാഗ്രതയും പ്രതിരോധ പ്രവര്‍ത്തനങ്ങളും ഉണ്ടായില്ലെങ്കില്‍ കൊറോണ പകര്‍ച്ചവ്യാധിയേക്കാളും വ്യാപിക്കും ഈ മാരകരോഗം. ഇതിനായി സര്‍ക്കാരിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പൊതുസമൂഹമൊന്നാകെ പിന്തുണ നല്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുകയും വേണം.



പ്രസ്താവനകളിലും പ്രാര്‍ത്ഥനകളിലും പ്രഖ്യാപനങ്ങളിലും മാത്രമൊതുങ്ങുന്ന ലഹരിവിരുദ്ധ പ്രവര്‍ത്തനമാക്കി ഉള്‍വലിയുന്ന ശൈലിയാകരുത് ഈ വിപത്തിനെതിരെയുള്ള പ്രവര്‍ത്തനം. പരിധിയും പരിമിതികളുമില്ലാത്ത പരിശോധനകളും നടപടികളുമായിരിക്കണം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടാകേണ്ടത്. ലഹരി നമ്മുടെ തലമുറയെ കീഴ്‌പ്പെടുത്തും മുമ്പ് ലഹരിയുടെയും മാഫിയാകളുടെയും വേരറുക്കാന്‍ കൂട്ടായ പ്രവര്‍ത്തനമാണ് അനിവാര്യം- അദ്ദേഹം പറഞ്ഞു.

മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ് അദ്ധ്യക്ഷത വഹിച്ചു. ബാബു കെ.ജി, രാജു വലക്കമറ്റം, ബീവി ഫാത്തിമ, ജോയി മേനേച്ചേരില്‍, ആന്റണി മാത്യു, ജോസ് ഫ്രാന്‍സീസ്, ജോമോന്‍ ഓടയ്ക്കല്‍, അബു മാത്യു കയ്യാലക്കകം, സാബു എബ്രാഹം, ജാന്‍സ് വയലിക്കുന്നേല്‍, ബേബിച്ചന്‍ മുക്കൂട്ടുതറ, ലക്ഷ്മി രാമചന്ദ്രന്‍, അലീന റോസ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.



Reactions

MORE STORIES

പ്രതിഷേധ ദിനം ആചരിച്ച്‌ വെള്ളികുളം സ്കൂളിലെ അധ്യാപകർ
കർഷകർ ഉൽപാദകർക്കൊപ്പം മൂല്യ വർദ്ധിത ഉൽപ്പന്ന നിർമ്മാതാക്കളും വിപണിയുടമകളുമാകണം: ബി.കെ.വരപ്രസാദ്
ആരോഗ്യ കേരളത്തിന് മാതൃകയായി രാമപുരം മാർ ആഗസ്തിനോസ് കോളേജ് അധ്യാപകൻ
അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ കെ എസ് യുവിന് വൻ വിജയം
തീക്കോയി ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ എൽഡിഎഫ് നടത്തുന്ന സമരം രാഷ്ട്രീയ പ്രേരിതവും വികസന പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നതിനും: യു ഡി എഫ്
വിസാറ്റിൽ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു
കളരിയാംമാക്കൽ പാലം: സാമൂഹിക പ്രത്യാഘാത പഠനസംഘം ഭൂഉടമകളുടെ ഹിയറിംഗ് നടത്തി; ഉചിതമായ നഷ്ടപരിഹാരം ഉറപ്പാക്കും: ജോസ്.കെ.മാണി എം.പി.
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
കരൂർ പഞ്ചായത്തിൽ വനിത തൊഴിൽ പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു