കടുത്തുരുത്തി കടപ്പൂരാൻ ഹാളിൽ കിസ്സാൻ സഭ ജില്ലാ പ്രസിഡന്റ് ജോർജ് മങ്കുഴിക്കരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന പ്രസിഡന്റ് ജോസ് കുറ്റിയാനിമറ്റം ഉത്ഘാടനം ചെയ്തു.
എൻസിപി സംസ്ഥാന വൈസ് പ്രസിഡന്റും, വനം വകുപ്പ് ചെയർ പേഴ്സണുമായ ലതികാ സുഭാഷ്, എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടിൽ, ജില്ലാ പ്രസിഡന്റ് ബെന്നി മൈലാഡൂർ, സംസ്ഥാന സെക്രട്ടറിമാരായ ടിവി ബേബി, അഡ്വ.എസ്ഡി സുരേഷ്ബാബു, സംസ്ഥാന നിർവാഹക സമിതിയംഗം കണക്കാരി അരവിന്ദാക്ഷൻ, എൻവൈസി സംസ്ഥാന സെക്രട്ടറി ജിജിത് മൈലക്കൽ, എൻസിപി ജില്ലാ സെക്രട്ടറി ചന്ദ്രകുമാർ
വിജയൻ നായർ, ബ്ലോക്ക് പ്രസിഡന്റുമാരായ ജെയ്സൺ കൊല്ലപ്പള്ളി, അമ്മിണിക്കുട്ടൻ കിസ്സാൻ സഭ ജില്ലാ വൈസ് പ്രസിഡന്റ് ബ്രൈറ്റ് മാഞ്ഞൂർ, സത്യൻ വി കൃഷ്ണൻ, ജോബി കേളിയംപറമ്പിൽ, അനന്തകൃഷ്ണൻ, മാഹിൻ, അജീഷ് വൈക്കം, ജോയ് ഉപ്പാണി സെലിൻ വയലാ, മാഞ്ഞൂർ തങ്കപ്പൻ,മാഹിൻ അനന്ദകൃഷ്ണൻ, എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ മുതിർന്ന നേതാവ് നാരായണൻ നായരെ ആദരിച്ചു. 2022/2023 അദ്ധ്യയന വർഷം എസ്എൽസി പരീക്ഷയ്ക്ക് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി വിജയിച്ച അബിയ റിനോഷ് ചെഞ്ചേരി, ജൂവൽ സ്റ്റീഫൻ എന്നീ കുട്ടികളെ മൊമെന്റോ നൽകി അനുമോദിച്ചു.