Hot Posts

6/recent/ticker-posts

പുകവലിച്ചെന്ന് ആരോപിച്ച് ക്രൂരമർദ്ദനം; വിദ്യാർത്ഥി മരിച്ചു

പ്രതീകാത്മക ചിത്രം


പൊതുസ്ഥലത്ത് പുകവലിച്ചെന്ന് ആരോപിച്ച് അധ്യാപകരുടെ ക്രൂരമർദനമേറ്റ പത്താം ക്ലാസ് വിദ്യാർഥി മരിച്ചു. ബിഹാറിലെ ഈസ്റ്റ് ചമ്പാരൻ ജില്ലയിൽ ഹരികിഷോർ റായ്– ഉസ്മിള ദേവി ദമ്പതികളുടെ മകൻ ബജ്‌റങി കുമാർ (15) ആണ് ദാരുണമായി മരിച്ചത്. അധ്യാപകർ വിദ്യാർഥിയുടെ വസ്ത്രമഴിപ്പിച്ചെന്നും ബെൽറ്റ് കൊണ്ട് നിരവധിതവണ അടിച്ചെന്നും ബന്ധുക്കൾ ആരോപിച്ചു.



ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. റിപ്പയറിങ് കടയിൽ നന്നാക്കിയ അമ്മയുടെ ഫോൺ വാങ്ങാനെത്തിയതായിരുന്നു ബജ്‌റങി കുമാർ. ഫോണുമായി മടങ്ങുന്നതിനിടെ ഹാർദിയ പാലത്തിനു കീഴിൽ സുഹൃത്തുക്കളുമൊത്ത് വിദ്യാർഥി പുകവലിച്ചെന്നാണ് ആരോപണം. ബജ്‌റങി പഠിക്കുന്ന സ്വകാര്യ റസിഡൻഷ്യൽ സ്കൂളായ ‘മധുബൻ റൈസിങ് സ്റ്റാർ സ്കൂളിന്റെ’ ചെയർമാൻ വിജയ് കുമാർ യാദവ് ഈ സമീപം അതിലൂടെ കടന്നുപോയി.



കുട്ടികൾ പുകവലിക്കുന്നതു ശ്രദ്ധയിൽപ്പെട്ട വിജയ് കുമാർ അവരോടു ദേഷ്യപ്പെട്ടു. ബജ്‌റങി കുമാ‌റിന്റെ ബന്ധുവായ അധ്യാപകനും ചെയർമാന്റെ കൂടെയുണ്ടായിരുന്നു. ഇദ്ദേഹം ഉടനെ വിദ്യാർഥിയുടെ അച്ഛനെ ഫോണിൽ വിളിച്ചു. തുടർന്ന് വിദ്യാർഥിയെ സ്കൂൾ കോംപൗണ്ടിലേക്കു വലിച്ചിഴച്ചു കൊണ്ടുപോയി. അവിടെവച്ച് ഇയാളും മറ്റ് അധ്യാപകരും ചേർന്നു ക്രൂരമായി മർദിച്ചെന്ന് അമ്മയും സഹോദരിയും ആരോപിക്കുന്നു.



കോംപൗണ്ടിൽവച്ച് കുട്ടിയുടെ വസ്ത്രം അഴിപ്പിക്കുകയും ബെൽറ്റ് കൊണ്ട് അടിക്കുകയും ചെയ്തു. അടിയേറ്റ് അവശനായ വിദ്യാർഥി ബോധരഹിതനായി കുഴഞ്ഞുവീണു. ഉടനെ അടുത്തുള്ള നഴ്സിങ് ഹോമിലേക്ക് കുട്ടിയെ കൊണ്ടുപോയി. 


അവിടെനിന്ന് മുസഫർപുരിലെ മറ്റൊരു ആശുപത്രിയിലേക്കു റഫർ ചെയ്തു. ചികിത്സയ്ക്കിടെ വിദ്യാർഥി മരിച്ചു. ബജ്‌റങി കുമാറിന്റെ കഴുത്തിലും കൈകളിലും ആഴത്തിൽ മുറിവുണ്ടെന്നും സ്വകാര്യ ഭാഗങ്ങളിൽനിന്നു ചോരയൊഴുകിയെന്നും ബന്ധുക്കൾ പറഞ്ഞു.


കുട്ടിയെ മർദിച്ചിട്ടില്ലെന്നും പുകവലിച്ച വിവരം വീട്ടുകാർ അറിയുമെന്നു പേടിച്ച് വിഷം കഴിച്ചതാണു മരണകാരണമെന്നും സ്കൂൾ ചെയർമാൻ അവകാശപ്പെട്ടു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നും ചെയർമാൻ പറഞ്ഞു. 

2 മാസം മുൻപാണു ബജ്റങ്ങിക്കു ഹോസ്റ്റലിൽ പ്രവേശനം ലഭിച്ചത്. മധ്യവേനലവധിയെ തുടർന്നു വീട്ടിലായിരുന്നു. സ്കൂൾ സീൽ ചെയ്തെന്നും വിദ്യാർഥിയുടെ മൃതദേഹം പോസ്റ്റ്‍മോർട്ടത്തിനായി അയച്ചെന്നും പൊലീസ് വ്യക്തമാക്കി.

Reactions

MORE STORIES

പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
വൈവിധ്യമാർന്ന കേക്കുകളും ഉൽപ്പന്നങ്ങളുമായി കുടുംബശ്രീ ക്രിസ്മസ് വിപണനമേള കോട്ടയത്ത്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പാലക്കാട് സൗത്ത്​ സ്റ്റേഷൻ എസ്.ഐ തൂങ്ങിമരിച്ച നിലയിൽ
ക്ഷമയുടെ നെല്ലിപ്പലക കണ്ടിട്ടുള്ളവരുണ്ടോ?
വർക്ക് ഔട്ടിൽ തിളങ്ങി പാർവ്വതി: ചിത്രങ്ങൾ കാണാം
അങ്കണവാടിയിൽ 12 കുട്ടികൾക്ക് ഭക്ഷ്യവിഷബാധ; വാട്ടർ ടാങ്കിൽ ചത്ത പാറ്റകളെ കണ്ടെത്തിയെന്ന് നാട്ടുകാർ
മേലുകാവ് ഹെന്ററി ബേക്കർ കോളേജിൽ മെഗാ പൂർവവിദ്യാർത്ഥി സംഗമം