Hot Posts

6/recent/ticker-posts

ജൽ ജീവൻ മിഷൻ; ഫണ്ട് തടസ്സം നീക്കണം: ഐ.എസ്.എ നേതൃസമ്മേളനം


പാലാ: ജൽ ജീവൻ മിഷൻ ഇംപ്ലിമെന്റിങ്ങ് സപ്പോർട്ട് ഏജൻസിയെന്ന നിലയിൽ ഗ്രാമപഞ്ചായത്തുകളിൽ ത്രികക്ഷി കരാർ പ്രകാരം പ്രവർത്തനം പൂർത്തീകരിച്ച ഐ.എസ്.എ കൾക്ക് ഫണ്ടു ലഭിക്കുന്നതിലുള്ള തടസ്സം അടിയന്തിരമായി പരിഹരിക്കണമെന്ന് ഐ.എസ്.എ  പ്രതിനിധി സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു. 



ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ ഒപ്പുവെച്ച കവറിങ്ങ് ലെറ്ററോടു കൂടി കേരള വാട്ടർ അതോറിറ്റിയുടെ ജില്ലാതല ഓഫീസിൽ സമർപ്പിക്കുന്ന ക്ലയിം അപേക്ഷകൾ ഡിസ്ട്രിക്റ്റ് വാട്ടർ ആന്റ് സാനിറ്റേഷൻ മിഷൻ യോഗത്തിൽ പാസ്സാക്കി തിരുവനന്തപുരം ജലനിധി ഓഫീസിലേക്ക് അയ്ക്കുന്നതിൽ വരുന്ന അനന്തമായ കാല താമസവും ജലനിധിയുടെ ഹെഡ് ഓഫിസിൽ നിന്ന് പ്രോസസിങ്ങ് പൂർത്തീകരിച്ച് ജൽ ജീവൻ മിഷൻ ഡയറക്ടറേറ്റ് എന്ന നിലയിൽ കേരള വാട്ടർ അതോറിറ്റിയുടെ ഹെഡ് ഓഫീസിലേക്ക് അയയ്ക്കുന്നതിൽ വരുന്ന കാലവിളംബവും അവിടെ നിന്ന് ഫണ്ട് റിലീസു ചെയ്യാൻ വൈകുന്നതും കരാർ വ്യവസ്ഥകളുടെ ലംഘനവും ഐ.എസ്.എ. കൾക്ക് വലിയ നഷ്ടങ്ങൾക്ക് കാരണമാകുന്നതുമാണന്ന് സമ്മേളനം അഭിപ്രായപ്പെട്ടു. 



പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ.തോമസ് കിഴക്കയിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഐ.എസ്.എ പ്ലാറ്റ്ഫോം സംസ്ഥാന വൈസ് ചെയർമാനും കേരള സോഷ്യൽ സർവ്വീസ് ഫോറം ജെ.ജെ. എം കൺവീനറുമായ ഡാന്റീസ് കൂനാനിക്കൽ ഉദ്ഘാടനം ചെയ്തു. വിവിധ ഗ്രാമപഞ്ചായത്തുകളിലെ പ്രോജക്ട് ഓഫീസർമാരായ എബിൻ ജോയി, ഷീബാ ബെന്നി, ഉല്ലാസ്.സി.എസ്, ജോബി മണിയങ്ങാട്ട്, അനു സാബു, ഫ്രാൻസീസ് സജി, സിവിൽസൺ സെബാസ്‌റ്റ്യൻ, ബിബിൻ തോമസ്, അമൽ ജോസ് , ജിൻസി ജോസ്, ജെയ്സി മാത്യു, ജൂബൽ ജോസ്, ആഷ്‌ലി ജോസ്, സാലി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.




Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
കടനാട്ടിൽ ശനിയാഴ്ച ഫുട്ബോൾ ഷൂട്ടൗട്ട് മാമാങ്കം
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍