ശുചിത്വ നാടിന്റെ പേര് പറഞ്ഞ് പഞ്ചായത്തിലെ എല്ലാ വീടുകളിലും പൊതു സ്ഥാപനങ്ങളിൽ നിന്നും 50 ഉം 100 ഉം രൂപയും കൃത്യമായി പിരിച്ചെടുക്കുകയും പിന്നീട് തിരിഞ്ഞു നോക്കുകപോലും ഇല്ലാത്ത ദയനീയ അവസ്ഥയാണുള്ളത്. കുടുംബശ്രീ ഹോട്ടലിലെ വേസ്റ്റ് മാറ്റുന്നതിൽ പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ തമ്മിൽ അടിപിടി കൂടിയ വിചിത്ര സംഭവം അരങ്ങേറിട്ട് അധികം നാളായില്ല. മാലിന്യ സംസ്കരണം ഒരു പ്രധാന വിഷയമായി ഇപ്പോഴും അവശേഷിക്കുന്നു...
പുതിയ അദ്ധ്യയന വർഷമാരംഭിച്ചിട്ടും പൊതു ഇടങ്ങളിലും പാതയോരങ്ങളിലും മാലിന്യങ്ങൾ ഇതുവരെയും നീക്കം ചെയ്തിട്ടില്ല. ശുചിത്വ നാടിനുവേണ്ടി ഹൈക്കോടതിയും സർക്കാരും വിവിധ പ്രസ്താവനകളും നിയമങ്ങളും നടപ്പിൽ വരുത്തിയിട്ടും കടനാട് പഞ്ചായത്ത് അധികാരികൾ വെച്ചുപുലർത്തുന്ന നിസ്സംഗത നാടിനോടുള്ള വെല്ലുവിളിയാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
വിവിധ വീടുകളിലും സ്ഥാപനങ്ങളും ഉള്ള വേസ്റ്റ് മാറ്റുവാൻ പഞ്ചായത്ത് അധികാരികളോട് ആവശ്യപ്പെട്ടിട്ടും ഉചിതമായ നടപടികൾ സ്വീകരിക്കാത്ത അധികൃതരുടെ മെല്ലപ്പോക്ക് നയം തിരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
മാലിന്യ സംസ്കരണത്തിൽ ഉചിതമായ നടപടി അധികാരികൾ സ്വീകരിക്കുന്നില്ലെങ്കിൽ പ്രതിഷേധ പരിപാടികൾ നടത്താനും യോഗം തീരുമാനിച്ചു. വികാരി ഫാ.സ്കറിയ വേകത്താനം മീറ്റിംഗിൽ അധ്യക്ഷത വഹിച്ചു. അഭിലാഷ് കോഴിക്കോട്ട്, രാജു അറയ്ക്കകണ്ടത്തിൽ, ജിബിൻ കോഴിക്കോട്ട്, തോമാച്ചൻ കുമ്പളാങ്കൽ, ബിജു ഞള്ളായിൽ തുടങ്ങിയവർ പ്രസംഗിച്ചു.







