Hot Posts

6/recent/ticker-posts

സ്വകാര്യ ബസുകളുടെ സമാന്തരയോട്ടം തടഞ്ഞില്ലെങ്കില്‍ ആര്‍.ടി.ഒ. മാർക്ക് പണികി‌ട്ടും




കെ.എസ്.ആര്‍.ടി.സി.യുടെ കുത്തകപാതകളില്‍ അനധികൃതമായി ഓടുന്ന സ്വകാര്യ ബസുകള്‍ (കോണ്‍ട്രാക്ട് കാരേജ്) പിടികൂടിയില്ലെങ്കില്‍ ആര്‍.ടി.ഒ.മാര്‍ക്കെതിരേ കര്‍ശനനടപടിയുണ്ടാകുമെന്ന് ഗതാഗതസെക്രട്ടറി ബിജു പ്രഭാകര്‍ മുന്നറിയിപ്പുനല്‍കി. റൂട്ട് പെര്‍മിറ്റ് വ്യവസ്ഥകള്‍ ലംഘിച്ചോടുന്ന സ്വകാര്യ ബസുകളെ ചില ഉദ്യോഗസ്ഥര്‍ സഹായിക്കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണിത്.





അനധികൃത സര്‍വീസുകള്‍ക്കെതിരേയുള്ള പരാതികളില്‍ ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്ന നടപടികള്‍ നിരീക്ഷിക്കാനും ഒരുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ടുനല്‍കാനും ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ എസ്. ശ്രീജിത്തിന് നിര്‍ദേശവും നല്‍കി.


ഓയൂര്‍-എറണാകുളം പാതയില്‍ അനധികൃതമായി ഓടിയ സ്വകാര്യബസിനെതിരേ നടപടിയെടുക്കാതിരുന്ന കൊല്ലം ആര്‍.ടി.ഒ. ഡി. മഹേഷിനെ കഴിഞ്ഞയാഴ്ച സര്‍ക്കാര്‍ സസ്‌പെന്‍ഡുചെയ്തിരുന്നു. ഇതിനെതിരേ മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ സംഘടനകള്‍ സാമൂഹികമാധ്യങ്ങളില്‍ പ്രതിഷേധംതുടങ്ങിയ പശ്ചാത്തലത്തിലാണ് ഗതാഗതസെക്രട്ടറി നിലപാട് കടുപ്പിച്ചത്.


സംസ്ഥാനത്തിനുള്ളില്‍ ദീര്‍ഘദൂരബസുകള്‍ ഓടിക്കാന്‍ കെ.എസ്.ആര്‍.ടി.സി.ക്ക് മാത്രമാണ് അനുമതി. എന്നാല്‍, ഒട്ടേറെ ടൂറിസ്റ്റ് ബസുകള്‍ റൂട്ട് ബസുകള്‍പോലെ ഓടുന്നുണ്ട്. മാസം 30 കോടിരൂപയുടെ വരുമാനനഷ്ടമാണ് ഇതുകാരണം കെ.എസ്.ആര്‍.ടി.സി.ക്കുണ്ടാക്കുന്നത്.






Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു