Hot Posts

6/recent/ticker-posts

ക‍ഞ്ഞിവെള്ളം അത്ര നിസാരമല്ല; കഞ്ഞിവെള്ളത്തിന്റെ സൗന്ദര്യ​ഗുണങ്ങൾ അറിയാം....




കഞ്ഞിവെള്ളം നാം അരി വാര്‍ത്ത് കളയുന്ന ഒരു വസ്തുവാണ്. ആരോഗ്യപരമായ വശങ്ങളല്ലാതെ സൗന്ദര്യപരമായ വശങ്ങള്‍ ഏറെയുള്ള ഒന്ന് കൂടിയാണ് കഞ്ഞിവെള്ളം. മുടിയില്‍ പണ്ടേ മുതല്‍ തന്നെ ഉപയോഗിച്ച് വരുന്ന ഒന്നാണ് കഞ്ഞിവെള്ളം. എന്നാല്‍ കഞ്ഞിവെള്ളം തലയില്‍ മാത്രമല്ല, മുഖത്ത് പുരട്ടുന്നതും ഏറെ ഗുണം നല്‍കുന്നു. കഞ്ഞിവെള്ളം മുഖത്ത് പുരട്ടുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ പലതാണ്.


ബോട്ടോക്‌സ് ഗുണം നല്‍കുന്ന ഒന്നാണ് മുഖത്തുള്ള കഞ്ഞിവെള്ള പ്രയോഗം. ഇത് ചര്‍മത്തിന് ഈര്‍പ്പം നല്‍കുന്നു. പ്രത്യേകിച്ചും വരണ്ട ചര്‍മത്തിന് ഏറെ ഗുണകരമാണ്. 

ഇത് മുഖത്തുണ്ടാകുന്ന ചുളിവുകളും വരകളും തടയാന്‍ ഏറെ ഗുണകരമാണ്. ചര്‍മത്തിന് ഇലാസ്റ്റിസിറ്റി നല്‍കാന്‍, അടഞ്ഞ് തൂങ്ങുന്നത് തടയാന്‍ കഞ്ഞിവെള്ള പ്രയോഗം ഏറെ നല്ലതാണ്. നല്ലൊന്നാന്തരം ആന്റി ഏജിംഗ് ലോഷനായി കഞ്ഞിവെള്ളത്തെ കണക്കാക്കാം.


ചര്‍മത്തിന് തിളക്കം നല്‍കാന്‍ മുഖത്ത് കഞ്ഞിവെള്ളം പുരട്ടുന്നത് നല്ലതാണ്. ഇത് മുഖത്തിന് തിളക്കവും മാര്‍ദവവും നല്‍കുന്ന ഒന്നാണ്. 

ഇതിലെ സ്വാഭാവിക പോഷകങ്ങള്‍ ചര്‍മത്തിന് ഈ ഗുണം നല്‍കുന്നു. വരണ്ട ചര്‍മമുള്ളവര്‍ക്ക് ഇത് ഈര്‍പ്പം നല്‍കുന്ന ഒന്നാണ്. ചര്‍മത്തിലൂടെ ഈര്‍പ്പം ശരീരത്തിലേയ്ക്ക് വലിച്ചെടുക്കപ്പെടുന്നു. ഇതിലൂടെ ചര്‍മത്തിന് തിളക്കവും മിനുസവും ലഭിയ്ക്കുകയും ചെയ്യുന്നു.



കരുവാളിപ്പ്, സണ്‍ടാന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഇത് നല്ല മരുന്നാണ്. പ്രത്യേകിച്ചും വെയിലേറ്റ് വന്നാല്‍ മുഖത്ത് കഞ്ഞി വെള്ളം പുരട്ടാം. ഇത് ചര്‍മത്തിന് ശാന്തത നല്‍കും. കരുവാളിപ്പ് അകറ്റും. 


മുഖത്തുണ്ടാകുന്ന കറുത്ത പാടുകള്‍ക്ക് മേല്‍ ഇത് പുരട്ടുന്നത് ഏറെ നല്ലതാണ്. ഇത് നാച്വറല്‍ സണ്‍സ്‌ക്രീന്‍ ആയി കണക്കാക്കാവുന്ന ഒന്നാണ്. സൂര്യപ്രകാശം ഏറ്റ് ചര്‍മത്തിനുണ്ടാകുന്ന അസ്വസ്ഥതകള്‍ മാറാന്‍ മുഖത്ത് കഞ്ഞിവെള്ളം പുരട്ടുന്നത് ഏറെ നല്ലതാണ്.


എക്‌സീമ പോലുള്ള ചര്‍മ പ്രശ്‌നങ്ങള്‍, അലര്‍ജി പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കഞ്ഞിവെള്ളം മുഖത്ത് പുരട്ടുന്നത് ഗുണം നല്‍കും. കഞ്ഞിവെളളം പല രീതിയിലും ചര്‍മത്തില്‍ പ്രയോഗിയ്ക്കാം. ഇത് തണുപ്പിച്ച് പുരട്ടുന്നതാണ് നല്ലത്. പുളിപ്പിച്ച കഞ്ഞിവെള്ളവും നല്ലതാണ്.

ഇതല്ലെങ്കില്‍ അരി കഴുകിയ വെള്ളവും മുഖത്തു പുരട്ടാം. ഇതും ഗുണം നല്‍കും. നല്ലൊരു ക്ലെന്‍സര്‍ ആയി ഉപയോഗിയ്ക്കാന്‍ സാധിയ്ക്കുന്ന ഒന്ന് കൂടിയാണ് കഞ്ഞിവെള്ളം.




Reactions

MORE STORIES

തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും
ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു
പ്രവിശ്യാ ബാഡ്മിൻറ്റൺ: ഡിപോളിനും സെൻറ് ജോസഫ്സിനും കിരീടം
'റെഡി റ്റു കുക്ക് സ്റ്റാൾ, മീറ്റ് ആൻ്റ് ഫിഷ് സ്റ്റാൾ' ഉദ്ഘാടനം ചെയ്തു
വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
വിദ്യാർഥികളെ തിരുത്താനും അച്ചടക്കം ഉറപ്പാക്കാനുമുള്ള അധ്യാപകരുടെ ചൂരൽ പ്രയോഗം കുറ്റകരമല്ല: ഹൈക്കോടതി