Hot Posts

6/recent/ticker-posts

ആന്റിബയോട്ടിക് മരുന്നുകൾ കുറിപ്പടിയില്ലാതെ ഇനിയില്ല




കോട്ടയം: ഡോക്ടർമാരുടെ കുറിപ്പടിയില്ലാതെ ജില്ലയിൽ ആന്റിബയോട്ടിക് മരുന്നുകൾ മെഡിക്കൽ സ്റ്റോറുകളിൽ നിന്നു വിൽക്കരുതെന്നു ജില്ലാ മെഡിക്കൽ ഓഫിസ്. ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് പ്രോഗ്രാമിന്റെ ഭാഗമായാണു നടപടി. 

സർക്കാർ മേഖലയിലെ കാരുണ്യ, നീതി, ജൻഔഷധി തുടങ്ങിയവയും സ്വകാര്യ മെഡിക്കൽ സ്റ്റോറുകൾ, ആശുപത്രി ഫാർമസികൾ എന്നിവയും നിർദേശം പാലിക്കണം.


നിർദേശം ലംഘിച്ചാൽ കർശനനടപടി സ്വീകരിക്കും.ആന്റിബയോട്ടിക് മരുന്നുകൾ നൽകുന്ന കവറുകളിൽ ഉപയോഗത്തിൽ പുലർത്തേണ്ട ജാഗ്രത സംബന്ധിച്ച സന്ദേശമടങ്ങുന്ന ചുവന്ന നിറത്തിലുള്ള സീൽ പതിപ്പിക്കണം. 




ഇതിനായുള്ള 750 റബർ സീലുകൾ വിതരണം ചെയ്തു. മെഡിക്കൽ സ്റ്റോറുകൾക്കു കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ് അസോസിയേഷൻ (എകെസിഡിഎ) ഭാരവാഹികളിൽ നിന്നോ ഡ്രഗ് ഇൻസ്പെക്ടർ ഓഫിസിൽ നിന്നോ സീൽ കൈപ്പറ്റാം.


ആന്റിബയോട്ടിക് ദുരുപയോഗം പലവിധം

∙ഡോക്ടർ നിർദേശിച്ച മരുന്നു പൂർണമായും കഴിക്കുന്നതിനു മുൻപു നിർത്തുക

∙നിർദേശിച്ച കാലയളവിലും കൂടുതൽ കഴിക്കുക

∙കൃത്യമായി കഴിക്കാതിരിക്കുക

∙മുൻപു ഡോക്ടർ നിർദേശിച്ച മരുന്ന്, പരിശോധനകളില്ലാതെ വീണ്ടും ഉപയോഗിക്കുക

∙മറ്റൊരാൾക്കു സമാനമായ രോഗത്തിനു നിർദേശിച്ച മരുന്നുവാങ്ങി കഴിക്കുക

∙പനി തൊണ്ടവേദന, ജലദോഷം എന്നിവയ്ക്കും അനാവശ്യമായി ഉപയോഗിക്കുക.

മൃഗങ്ങൾക്ക് ആന്റിബയോട്ടിക് മരുന്നുകൾ 

മൃഗങ്ങൾക്കും മത്സ്യങ്ങൾക്കും രോഗം ബാധിക്കാതിരിക്കാൻ മുൻകൂട്ടി ആന്റിബയോട്ടിക്കുകൾ ഭക്ഷണത്തിൽ കലർത്തി നൽകുന്ന പ്രവണത കണ്ടെത്തിയിട്ടുണ്ട്. മൃഗങ്ങൾക്കും ഡോക്ടറുടെ നിർദേശമില്ലാതെ ഇത്തരം മരുന്നുകൾ നൽകരുത്. 




ചികിത്സയുടെ ഭാഗമായി വെറ്ററിനറി ഡോക്ടറുടെ നിർദേശം അനുസരിച്ചു ആന്റിബയോട്ടിക്കുകൾ നൽകിയാൽ ഡോക്ടർ നിർദേശിക്കുന്ന കാലയളവിൽ അവയുടെ പാൽ, മാംസം എന്നിവ ഉപയോഗിക്കുകയോ വിൽക്കുകയോ ചെയ്യരുത്. മാംസത്തിലൂടെയും പാലിലൂടെയും ആന്റിബയോട്ടിക് മരുന്നുകൾ മനുഷ്യരിലെത്തുന്നതു തടയാൻ ഇതിലൂടെ കഴിയും.

Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
കടനാട്ടിൽ ശനിയാഴ്ച ഫുട്ബോൾ ഷൂട്ടൗട്ട് മാമാങ്കം
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
ഇടമറ്റം രത്നപ്പൻ അനുസ്മരണവും സമ്പൂർണ്ണ കൃതികളുടെ രണ്ടാം വാല്യം പ്രകാശനവും മെയ് 11 ന്
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും