Hot Posts

6/recent/ticker-posts

പാലാ നഗരസഭ ട്രാഫിക് കമ്മിറ്റിയുടെ അടിയന്തിരയോഗം




പാലാ നഗരസഭ ട്രാഫിക് കമ്മിറ്റിയുടെ  അടിയന്തിരയോഗം ചെയർ പേഴ്സന്റെ ചേമ്പറിൽ ആരംഭിച്ചു. ഉച്ചക്ക്  12.15 ന്  ആരംഭിച്ച യോഗത്തിൽ പാലാ നഗരസഭ ചെയർപേഴ്സൺ ജോസിൻ ബിനോ, ഗതാഗത വകുപ്പ്, പോലീസ്, ആർഡിഒ പ്രതിനിധികൾ പങ്കെടുക്കുന്നു. പാലാ നഗരത്തിലെ ബസ് സ്റ്റോപ്പുകൾ, കംഫർട്ട് സ്റ്റേഷനുകൾ , കൊട്ടാരമറ്റം ബസ് സ്റ്റാൻഡ്, പാലാ ബൈപ്പാസ് , പാർക്കിങ് എന്നീ വിഷയങ്ങൾ ചർച്ചയായി. 


ഇന്റർ സ്റ്റേറ്റ് ബസുകൾക്ക് പാലാ ടൗൺ ഒഴിവാക്കി പാലാ ബൈപ്പാസിൽ സ്റ്റോപ്പ് അനുവദിക്കുന്നതിനെക്കുറിച്ചും ചർച്ച നടക്കുന്നു. പൊൻകുന്നം പാലത്തിൽ റിവർ വ്യൂ റോഡിലൂടെ പോകുന്ന വാഹനങ്ങൾ തട്ടുന്നത് ഒഴിവാക്കാൻ ടൗൺ ഹാളിന് പിന്നിലെ ക്രോസ് ബാർ ഉയർത്തി മാറ്റി സ്ഥാപിക്കാനും പദ്ധതിയുണ്ട്. 


എന്നാൽ പി ഡബ്ല്യു ഡി അധികൃതരെ ചർച്ചക്ക് രേഖാമൂലം ക്ഷണിച്ചിരുന്നെങ്കിലും യോഗത്തിൽ പങ്കെടുക്കാനെത്തിയില്ല. ചർച്ചയുടെ തീരുമാനങ്ങൾ ഉച്ചക്ക് ശേഷം പുറത്തുവിടും.











Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു