Hot Posts

6/recent/ticker-posts

സെന്റ് തോമസ് ദിനം; പരീക്ഷകൾ മാറ്റിവയ്ക്കണം: സിറോ മലബാർ സഭ ലെയ്റ്റി അസോസിയേഷൻ



മഞ്ഞപ്ര: സെന്റ് തോമസ് ദിനത്തിൽ (ജൂലൈ 3 ദുഖ്റാന തിരുനാൾ) നടത്താൻ നിശ് ചയിച്ചിരിക്കുന്ന പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് സീറോ മലബാർ സഭ ലെയ്റ്റി അസോസിയേഷൻ മഞ്ഞപ്ര ഫൊറോന നേതൃയോഗം ആവശ്യപ്പെട്ടു.അന്നേ ദിവസം ക്രൈസ്തവരായ വിദ്യാർത്ഥികളുടെയും, അദ്ധ്യാപകരുടെയും  ജീവനക്കാരുടെയും മതപരമായ അവകാശങ്ങൾ നിഷേധിക്കുന്ന സർവകലാശാല നടപടി പ്രതിഷേധാർഹവും അപലപനീയവുമാണ്.



കാലിക്കട്ട് സർവകലശാല അഫിലിയേറ്റഡ് കോളേജുകളിൽ നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾ അന്നേ ദിവസം മാറ്റി വയ്ക്കണമെന്ന് യോഗം അഭിപ്രായപ്പെട്ടു.
സീറോ മലബാർ സഭ സഭാ ദിനമായി ആചരിക്കുന്ന അന്ന് ക്രൈസ്തവരായ സർക്കാർ അർധ സർക്കാർ ജീവനക്കാർക്ക് നിയന്ത്രിത അവധി നൽകണമെന്ന് യോഗം ചൂണ്ടിക്കാട്ടി. 



ബന്ധപ്പെട്ട അധികാരികൾക്ക് ഫൊറോന ഭാരവാഹികൾ ഒപ്പ് സമാഹരിച്ച് നിവേദനവും സമർപ്പിച്ചു. ഫൊറോന കൺവീനർ ജോണി തോട്ടക്കര അധ്യക്ഷത വഹിച്ചു.ബിജു നെറ്റിക്കാടൻ, ഡേവീസ് ചൂരമന, പൗലോസ് കീഴ്ത്തറ, സജി കല്ലറയ്ക്കൽ ഷൈബി പാപ്പച്ചൻ എന്നിവർ പ്രസംഗിച്ചു.







Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
കടനാട്ടിൽ ശനിയാഴ്ച ഫുട്ബോൾ ഷൂട്ടൗട്ട് മാമാങ്കം
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍