ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കുളിൽ വിജയദിനാഘോഷങ്ങൾ ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് സ്കൂൾ ഹാളിൽ നടന്നു. സ്കൂൾ മാനേജർ ഫാ.സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ അധ്യക്ഷത വഹിച്ച പൊതു സമ്മേളനം അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു.
പാലാ കോർപ്പറേറ്റ് എജ്യൂക്കേഷൻ അസി.സെക്രട്ടറി ഫാദർ ജോർജ് പുല്ലുകാലായിൽ മുഖ്യപ്രഭാഷണം നടത്തി. ഹെഡ് മാസ്റ്റർ സാബു മാത്യു, ഫാ.തോമസ് കട്ടിപ്പറമ്പിൽ, വാർഡ് മെബർ രമേശ് ഇലവുങ്കൽ, പി.ടി.എ പ്രസിഡന്റ് ഷെറിൻ തയ്യിൽ തുടങ്ങിയവർ പ്രസംഗിച്ചു.