പാലാ: ജില്ലയിൽ ഉന്നത നിലവാരത്തിലുള്ള കോച്ചിങ്ങ് സെന്ററുകളുള്ളതിനാൽ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും വിദ്യാർത്ഥികൾ ഹയർസെക്കൻഡറി വിദ്യാഭ്യാസം നടത്താൻ കോട്ടയം ജില്ലയിലും, പ്രത്യേകിച്ച് പാലായിലും എത്തിച്ചേരുന്നതിനാൽ ഫുൾ എ പ്ലസ് ഉള്ള നമ്മുടെ നാട്ടിലെ വിദ്യാർത്ഥികൾക്ക് പോലും പ്ലസ് വൺ പ്രവേശനം ലഭിക്കാത്ത സാഹചര്യം നിലനിൽക്കുന്നതിനാൽ അടിയന്തരമായി കോട്ടയം ജില്ലയിൽ ആകമാനവും, പ്രത്യേകിച്ച് പാലാ വിദ്യാഭ്യാസ ജില്ലയിൽ ഹയർ സെക്കൻഡറി സീറ്റുകൾ വർധിപ്പിക്കാൻ സംസ്ഥാന ഗവൺമെൻറ് തയ്യാറാവണമെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.
ഹയർസെക്കൻഡറി പ്രവേശനം ലഭിക്കാത്ത വിദ്യാർത്ഥികളുടെയും മാതാപിതാക്കളുടെ മനോവിഷമം കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും, സീറ്റ് വർദ്ധിപ്പിച്ചില്ലെങ്കിൽ ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം കൊടുക്കുമെന്നും സജി പറഞ്ഞു.