Hot Posts

6/recent/ticker-posts

കാവുംകണ്ടം ഇടവക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സീറോ മലബാർ സഭാദിനം ആചരിച്ചു


കാവുംകണ്ടം: കാവുംകണ്ടം സെന്റ് മരിയാ ഗൊരേത്തി ഇടവകയിൽ ജൂലൈ 3ാം തീയതി സെന്റ്തോമസ് ദിനത്തിൽ വിവിധ ഭക്തസംഘടനകളുടെ ആഭിമുഖ്യത്തിൽ സീറോ മലബാർ സഭാദിനമായി ആചരിച്ചു.  


വികാരി ഫാ.സ്കറിയാ വേകത്താനം സഭാദിന മുഖ്യപ്രഭാഷണം നടത്തി. മാർത്തോമാ ക്രിസ്ത്യാനികൾ എന്ന നിലയിൽ സഭയ്ക്കും സമുദായത്തിനുണ്ടായ വളർച്ചയും നേട്ടങ്ങളെയുംക്കുറിച്ച്  അച്ഛൻ അനുസ്മരിപ്പിച്ചു. 


2000- വർഷത്തെ ക്രൈസ്തവ പാരമ്പര്യവും തനിമയം നിലനിർത്തിക്കൊണ്ട് മുന്നേറുന്ന സീറോ മലബാർ സഭ ആഗോള സഭയ്ക്ക് എന്നും മാതൃകയാണെന്നും ഫാ.സ്കറിയ വേകത്താനം സൂചിപ്പിച്ചു. മാർത്തോമാ ശ്ലീഹായിലൂടെ വളർന്നു പന്തലിച്ച സീറോ മലബാർ സഭയ്ക്കുണ്ടായ എല്ലാ അനുഗ്രഹങ്ങളെയും ഓർത്ത് കൃതജ്ഞതാബലിയർപ്പിച്ചു. 


തുടർന്ന് വികാരിയച്ചൻ പതാക ഉയർത്തി. ബിജു കോഴിക്കോട്ട്, ജസ്റ്റിൻ മനപ്പുറത്ത്, സിജു കോഴിക്കോട്ട്, ഡേവീസ് കല്ലറക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. രാജു കോഴിക്കോട്ട്, രാജു അറക്കക്കണ്ടത്തിൽ, സാബു വാദ്ധ്യാനത്തിൽ, ടോം കോഴിക്കോട്ട് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
ഫ്യൂച്ചർ സ്റ്റാർസ്: സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് മെയ് 9 ന് ആരംഭിക്കും