Hot Posts

6/recent/ticker-posts

ഡോ.ബിബിരാജിന് യാത്രയയപ്പ് നൽകി തീക്കോയി ഗ്രാമപഞ്ചായത്ത്


തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ബിബിരാജ് സി നാലര വർഷക്കാലത്തെ സേവനത്തിനുശേഷം തിടനാട് പി.എച്ച്.സിയിലേക്ക് സ്ഥലം മാറി. കോവിഡ് മഹാമാരി സമയത്ത് പ്രശംസനീയമായ പ്രവർത്തനമാണ് ഡോ.ബിബിരാജിന്റെ നേതൃത്വത്തിൽ നടന്നത്. 


ഗ്രാമപഞ്ചായത്തിലെ മുഴുവൻ ആളുകൾക്കും കൃത്യമായി വാക്സിനേഷൻ നൽകുന്നതിനും സാധിച്ചു. പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നതിന്റെ ഭാഗമായി ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ കെട്ടിടം പണി പുരോഗമിച്ചുവരുന്നു. 


ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഡോക്ടർക്ക് യാത്രയയപ്പ് നൽകി. പ്രസിഡന്റ് കെ.സി ജെയിംസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് മാജി തോമസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ബിനോയി ജോസഫ്, മോഹനൻ കുട്ടപ്പൻ, ജയറാണി തോമസുകുട്ടി, മെമ്പർമാരായ സിറിൾ റോയി, സിബി രഘുനാഥൻ, കവിത രാജു, ദീപ സജി, അമ്മിണി തോമസ്, നജീമ പരിക്കൊച്ച്, സെക്രട്ടറി ആർ സുമ ഭായി അമ്മ, സുരേഷ് സാമുവൽ, തോമസ് മാത്യു, പത്മകുമാർ എ, ഡോ.ബിനോയ് ജോസഫ്, സി.ഡി.എസ് ചെയർപേഴ്സൺ ഷേർലി ഡേവിഡ്, ഹെൽത്ത് ഇൻസ്പെക്ടർ ഷിജി പ്രസാദ്, സി.വി ജോസഫ്, റ്റി.ഡി മോഹനൻ തുടങ്ങിയവർ പ്രസംഗിച്ചു.



Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു