Hot Posts

6/recent/ticker-posts

മണിപ്പൂരില്‍ ശാശ്വത സമാധാനം വേണം: മന്ത്രി റോഷി അഗസ്റ്റിന്‍


കോട്ടയം: മണിപ്പൂരില്‍ ശാശ്വത സമാധാനത്തിന് കേന്ദ്ര സര്‍ക്കാര്‍ എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. കേരളാ കോണ്‍ഗ്രസ് (എം) കോട്ടയം നിയോജക മണ്ഡലം കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. 


മണിപ്പൂര്‍ സന്ദര്‍ശിച്ച പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ.മാണിയില്‍ നിന്നും തോമസ് ചാഴികാടന്‍ എം പിയില്‍ നിന്നും അവിടുത്തെ ജനങ്ങള്‍ അനുഭവിക്കുന്ന യാതനകളെക്കുറിച്ച് അറിയാന്‍ സാധിച്ചു. ക്രൈസ്തവ വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ആക്രമണത്തിന് ഇരയാകുകയാണ്. 


നിരവധി ക്രൈസ്തവ ദേവാലയങ്ങള്‍ ഉള്‍പ്പെടെയുള്ള ആരാധനാലയങ്ങള്‍ നശിപ്പിക്കപ്പെട്ടു. ഒരു ജനാധിപത്യ രാജ്യത്ത് സംഭവിക്കാന്‍ പാടില്ലാത്ത തരത്തിലുള്ള അതിക്രമങ്ങളാണ് മണിപ്പൂരില്‍ നടക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 


നിയോജക മണ്ഡലം പ്രസിഡണ്ട് ജോജി കുറത്തിയാടൻ അദ്ധ്യക്ഷത വഹിച്ചു. പാർട്ടി ഹൈപവർ കമ്മിറ്റി അംഗം വിജി എം തോമസ്, ജോസ് പള്ളിക്കുന്നേൽ, ഐസക് പ്ലാപ്പളിൽ, രാജു ആലപ്പാട്ട്, ബാബു മണിമലപ്പറമ്പിൽ, രാഹുൽ രഘുനാഥ്, തങ്കച്ചൻ വാലയിൽ, സുനിൽ പി വർഗ്ഗീസ്, കുഞ്ഞുമോൻ പി.സി, ജോർജ് ജേക്കബ്, മോൻസി മാളിയേക്കൽ, എൻ.എം തോമസ്, കിങ്ങ്സ്റ്റൺ രാജ, ചീനിക്കുഴി രാധാക്യഷ്ണൻ, ഗൗതം എൻ നായർ, റിജോഷ് ആഞ്ഞിലിമൂട്ടിൽ, രൂപേഷ് പെരുംമ്പള്ളിപ്പറമ്പിൽ, സുരേഷ് വടവാതൂർ, സി.പി ചന്ദ്രൻ, കെ.പി ഷാജി, സിജോ ജോസഫ്, പ്രധീഷ്, ഷാൻ കുമാർ തുടങ്ങിയവർ പ്രസഗിച്ചു.


Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു