Hot Posts

6/recent/ticker-posts

ജൽ ജീവൻ മിഷൻ: തുടർ പ്രവർത്തനം ഉറപ്പാക്കണം: കേരള സോഷ്യൽ സർവ്വീസ് ഫോറം


കോട്ടയം: ജൽ ജീവൻ മിഷൻ പദ്ധതി പ്രവർത്തനങ്ങൾ പൂർത്തീകരിക്കും വരെ നിർവ്വഹണ സഹായ ഏജൻസികളുടെ പ്രവർത്തനങ്ങൾ തുടരേണ്ടതുണ്ടെന്ന് കേരള സോഷ്യൽ സർവ്വീസ് ഫോറം അധികൃതരോട് ആവശ്യപ്പെട്ടു.


വ്യത്യസ്ത കാരണങ്ങളാൽ പ്രവർത്തന മാന്ദ്യം നേരിടേണ്ടി വന്ന ഗ്രാമ പഞ്ചായത്തുകളിൽ കുറഞ്ഞത് ആറു മാസം മുതൽ ഒന്നര വർഷം വരെ കരാർ കാലാവധി ദീർഘിപ്പിക്കണമെന്നും നിലവിലുള്ള നിർദിഷ്ട പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ഗ്രാമ പഞ്ചായത്തുകളിൽ തുടർ പ്രവർത്തനങ്ങളും അധിക ഫണ്ടും അനുവദിക്കണമെന്നും കോട്ടയം ആമോസ് സെന്ററിൽ നടന്ന യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.


കെ.എസ്.എസ്.എഫ് ഡയറക്ടർ ഫാ.ജേക്കബ് മാവുങ്കൽ അദ്ധ്യക്ഷനായിരുന്നു. ഐ.എസ്.എ പ്ലാറ്റ്ഫോം സംസ്ഥാന വൈസ് ചെയർമാൻ ഡാന്റീസ് കൂനാനിക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. ചങ്ങനാശ്ശേരി സോഷ്യൽ സർവ്വീസ് സൊസൈറ്റി ഡയറക്ടർ ഫാ.തോമസ് കുളത്തുങ്കൽ, താമരശ്ശേരി സി.ഒ.ഡി. ഡയറക്ടർ ഫാ.ജോർജ് ചെമ്പരുത്തി, കണ്ണൂർ കെയ്റോസ് ഡയറക്ടർ ഫാ.ജോർജ് മാത്യു, മാത്യുസ് കെ.ഒ എറണാകുളം, ജോസ് പ്രകാശ് തലശ്ശേരി, എബിൻ തോമസ് ഇടുക്കി, നക്ഷത്ര എൻ നായർ കോട്ടപ്പുറം എന്നിവർ പ്രസംഗിച്ചു.


യേശുദാസ് പി, നിധിൻ തോമസ്, സിജി ബിജുമോൻ, ബൈജു സേവ്യർ, ബിനു ജോസഫ്, അലൻ സെബാസ്റ്റ്യൻ, എബിൻ ജോയി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം കൊടുത്തു.


Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു