Hot Posts

6/recent/ticker-posts

മീനച്ചിലാർ കരകവിഞ്ഞു; കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ വെള്ളം ഉയരുന്നു


കോട്ടയം: ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ വെള്ളം ഉയരുന്നു. കോട്ടയം– കുമരകം– ചേർത്തല റോഡിൽ ഇല്ലിക്കൽ ഭാഗത്ത് വെള്ളം കയറിയതിനെ തുടർന്ന് ഗതാഗത ഭാഗികമായി തടസ്സപ്പെട്ടു. 


ബസുകൾ ഉൾപ്പടെയുള്ള വലിയ വാഹനങ്ങൾ കടന്നു പോകുന്നുണ്ട്. മറ്റു വാഹനങ്ങൾ ഓടുന്നില്ല. കുമരകം, തിരുവാർപ്പ്, അയ്മനം പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ വീടുകളിൽ ഉൾപ്പെടെ വെള്ളം കയറി.



മീനച്ചിലാർ കരകവിഞ്ഞതിനെ തുടർന്ന് കോട്ടയം, ഏറ്റുമാനൂർ നഗരസഭകളുടെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി. മീനച്ചിലാറ്റിലെ നീലിമംഗലം, പേരൂർ, നാഗമ്പടം, തിരുവാർപ്പ്, കുമരകം എന്നിവിടങ്ങളിലെ ഹൈഡ്രോളജിക്കൽ സ്റ്റേഷനുകളിലെ ജലനിരപ്പ് അപകടനിരപ്പിനും മുകളിലെത്തി.  


അയർക്കുന്നം പുന്നുത്തറയിൽ ഒറ്റപ്പെട്ടു പോയ കുടുംബത്തെ അഗ്നിരക്ഷാ സേന ഡിങ്കിബോട്ടിൽ പ്രദേശത്തു നിന്നു രക്ഷിച്ചു. ജില്ലയിൽ ഇതു വരെ 35 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. 218 കുടുംബങ്ങളിലെ 700 പേർ ക്യാംപിലെത്തി. കിഴക്കൻ മേഖലയിൽ കാര്യമായ മഴയില്ല.



Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു