Hot Posts

6/recent/ticker-posts

ജനകീയ കൂട്ടായ്മയിൽ ഉയർന്നത് കേന്ദ്ര ഗവൺമെന്റിനെതിരായ ജില്ലയുടെ പ്രതിഷേധം: പ്രൊഫ.ലോപ്പസ് മാത്യു


കോട്ടയം: മണിപ്പൂർ കലാപം അവസാനിപ്പിക്കുവാൻ തയ്യാറാകാത്ത കേന്ദ്ര- സംസ്ഥാന ഗവൺമെന്റുകൾക്കെതിരായ കോട്ടയം ജില്ലയുടെ ശക്തമായ പ്രതിഷേധമാണ് 9 നിയോജക മണ്ഡലം കേന്ദ്രങ്ങളിലും എൽഡിഎഫ് നേതൃത്വത്തിൽ നടത്തപ്പെട്ട ജനകീയ കൂട്ടായ്മയിൽ ഉയർന്നതെന്ന് ജില്ലാ കൺവീനർ പ്രൊഫ.ലോപ്പസ് മാത്യു.  
  


ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ജനകീയ കൂട്ടായ്മയുടെ കോട്ടയം നിയോജകമണ്ഡലത്തിലെ ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ നിർവ്വഹിച്ചു. മണിപ്പൂർ കലാപം ബിജെപി ഗവൺമെന്റുകളുടെ സൃഷ്ടിയാണെന്നും അതിലൂടെ രാഷ്ട്രീയ ധ്രുവീകരണം നടത്തുവാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. 



ചങ്ങനാശ്ശേരിയിൽ അഡ്വ.ജോബ് മൈക്കിൾ എംഎൽഎ, കാഞ്ഞിരപ്പള്ളിയിൽ ഗവൺമെൻറ് ചീഫ് വിപ്പ് ഡോഎൻ ജയരാജ്, ഏറ്റുമാനൂരിൽ അഡ്വ.വി ബി ബിനു, പുതുപ്പള്ളിയിൽ അഡ്വ.കെ അനിൽകുമാർ, വൈക്കത്ത് അഡ്വ.പി കെ ഹരികുമാർ, പൂഞ്ഞാറിൽ എ വി റസ്സൽ, പാലായിൽ സി കെ ശശിധരൻ, കടുത്തുരുത്തിയിൽ ലോപ്പസ് മാത്യു എന്നിവർ ജനകീയ കൂട്ടായ്മകൾ ഉദ്ഘാടനം ചെയ്തു.



Reactions

MORE STORIES

മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
ഈരാറ്റുപേട്ട ഗവ. മുസ്‌ലിം എൽ പി സ്കൂൾ ഇനി സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാലയം
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും
പാലാ രൂപത മിഷനറി സംഗമം മെയ് 10, പ്രവിത്താനം മാർ ആഗസ്‌തിനോസ് ഫൊറോന പളളിയിൽ