Hot Posts

6/recent/ticker-posts

'ഹൃദയഗാഥ' പ്രകാശനം നടത്തി


മരങ്ങാട്ടുപിള്ളി: എ.എസ് ചന്ദ്രമോഹനന്‍ രചിച്ച് പാപ്പാത്തി ബുക്സ് പ്രസിദ്ധീകരിക്കുന്ന 'ഹൃദയഗാഥ' എന്ന കവിത സമാഹാരത്തിന്‍റെ പ്രകാശനം പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന്‍ ജി.വേണുഗോപാലിന് പുസ്തകം കെെമാറിക്കൊണ്ട്, ലാലിച്ചന്‍ ജോര്‍ജ് പാലായില്‍ നിര്‍വ്വഹിച്ചു. 



കേരള സാംസ്കാരിക സമിതി പ്രസിഡന്‍റ് അഡ്വ.ആര്‍.മനോജിന്‍റെ അദ്ധ്യക്ഷതയില്‍ എ.ഡി.ബാങ്ക് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍  പ്രശസ്ത പുസ്തക നിരൂപകന്‍ ഡോ.കെ.ബി.ശെല്‍വമണി പുതിയ പുസ്തകം പരിചയപ്പെടുത്തി. 



താലൂക്ക് ലെെബ്രറി കൗണ്‍സില്‍ സെക്രട്ടറി റോയി ഫ്രാന്‍സീസ്, പുരോഗമന കലാ സാഹിത്യസംഘം മേഖലാ സെക്രട്ടറി അഡ്വ.വി.ജി.വേണുഗോപാല്‍, കെ.എസ്.രാജു, സനല്‍ ചകപാണി, സന്ദീപ് കെ.രാജ് എന്നിവര്‍ പ്രസംഗിച്ചു. 


കേരള സാംസ്ക്കാരിക സമിതി ഏര്‍പ്പെടുത്തിയ 2022-23 ലെ മികച്ച കവിത സമാഹാരത്തിനുള്ള പാലാ നാരായണന്‍ നായര്‍ അവാര്‍ഡ് രശ്മി പ്രകാശും നിരൂപണത്തിനുള്ള ജോസഫ് മുണ്ടശ്ശേരി അവാര്‍ഡ് ഡോ.കെ.ബി.ശെല്‍വമണിയും, കഥാ സമാഹാരത്തിനുള്ള വെെക്കം മുഹമ്മദ് ബഷീര്‍ സ്മാരക അവാര്‍ഡ് വി.എസ്.അജിത്തും, കവിത സമാഹാരത്തിനുള്ള ലളിതാംബിക അന്തര്‍ജനം സ്പെഷ്യല്‍ ജൂറി അവാര്‍ഡ്  സുനില്‍ മാലൂരും ജി.വേണുഗോപാലില്‍ നിന്നും ഏറ്റുവാങ്ങി. സെക്രട്ടറി ബെന്നി മെെലാടൂര്‍ സ്വാഗതവും എ.എസ്.ചന്ദ്രമോഹനന്‍ നന്ദിയും പറഞ്ഞു.


Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു