Hot Posts

6/recent/ticker-posts

സമ്പൂര്‍ണ്ണ മദ്യനിരോധനം ഒറ്റയടിക്ക് പ്രഖ്യാപിച്ച് ചരിത്രം സൃഷ്ടിച്ച ധീരനായ ഭരണാധികാരിയായിരുന്നു ഉമ്മന്‍ചാണ്ടി: ഇന്‍ഡ്യന്‍ ആന്റി നര്‍ക്കോട്ടിക് മിഷന്‍ ദേശീയ പ്രസിഡന്റ് പ്രസാദ് കുരുവിള


സംസ്ഥാനത്തിന്റെ പൊതുവികാരം മാനിച്ച് സമ്പൂര്‍ണ്ണ മദ്യനിരോധനം ഒറ്റയടിക്ക് പ്രഖ്യാപിച്ച് ചരിത്രം സൃഷ്ടിച്ച ധീരനായ ഭരണാധികാരിയായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി മുന്‍സംസ്ഥാന ജനറല്‍ സെക്രട്ടറിയും, ഇന്‍ഡ്യന്‍ ആന്റി നര്‍ക്കോട്ടിക് മിഷന്‍ ദേശീയ പ്രസിഡന്റുമായ പ്രസാദ് കുരുവിള പറഞ്ഞു.



അസുഖം ബാധിച്ച് തൃശ്ശൂരില്‍ ചികിത്സയിലായിരിക്കെ തൃശ്ശൂരില്‍ നടന്ന കെ.സി.ബി.സി മദ്യവിരുദ്ധ സമിതിയുടെ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വന്നപ്പോള്‍ ക്ഷീണിതനായ അദ്ദേഹത്തെ കൈപിടിച്ച് വേദിയിലേക്ക് കൊണ്ടുപോയത് ഓര്‍മ്മിക്കുന്നു. അത്രയും ക്ഷീണിതനായിരുന്നെങ്കിലും മദ്യവിരുദ്ധ പരിപാടികളോടുള്ള അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥത എടുത്തുപറയേണ്ടതാണ്.



മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിലെല്ലാം തന്നെ മദ്യനയവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ നിരവധി തവണ അദ്ദേഹവുമായി ചര്‍ച്ചകള്‍ നടത്താനും വ്യക്തിപരമായ ബന്ധം തുടരാനും സാധിച്ചിട്ടുണ്ട്. ഉമ്മന്‍ചാണ്ടി സാറിന്റെ വിയോഗത്തില്‍ ഇന്‍ഡ്യന്‍ ആന്റി നാര്‍ക്കോട്ടിക് മിഷന്‍ ദേശീയ സമിതിയുടെ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു എന്നും പ്രസാദ് കുരുവിള.


Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു