Hot Posts

6/recent/ticker-posts

വൃക്ക രോഗികളെ സഹായിക്കുന്നതിന് ലയണ്‍സ് ക്ലബ്ബുകള്‍ മുന്‍ഗണന നല്‍കണം : ജോസിന്‍ ബിനോ




പാലാ: വൃക്ക രോഗികള്‍ക്ക് അടിയന്തിരമായി ചെയ്യേണ്ട ഡയാലിസിസ് സൗജന്യമായി നടത്തിക്കൊടുക്കുവാനും ഡയാലിസിസ് കിറ്റുകളും, മരുന്നുകളും വിതരണം ചെയ്യുവാനും ലയണ്‍സ് ക്ലബ്ബുകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പ്രശംസാര്‍ഹമാണെന്നും, നിര്‍ദ്ധനരായ വൃക്ക രോഗികളെ പുനരധിവസിപ്പിക്കുന്നതിനും, അവര്‍ക്ക് മുടങ്ങാതെ ചികിത്സ ലഭ്യമാക്കുന്നതിനും ലയണ്‍സ് ക്ലബ്ബുകള്‍ മുന്‍ഗണന നല്‍കണമെന്നും പാലാ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ജോസിന്‍ ബിനോ ആവശ്യപ്പെട്ടു. 



പാലാ ടൗണ്‍ റോയല്‍ ലയണ്‍സ് ക്ലബ്ബിന്‍റെ 2023-24 വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണത്തോടനുബന്ധിച്ച് ഈ വര്‍ഷത്തെ സേവന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു ജോസിന്‍ ബിനോ. മുന്‍ പ്രസിഡന്‍റ് അഡ്വ. ആര്‍. മനോജ് പാലാ അധ്യക്ഷത വഹിച്ചു. 


മുന്‍ ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ ഡോ. ജോര്‍ജ് മാത്യു സ്ഥാനാരോഹണ ചടങ്ങുകള്‍ നടത്തി. പ്രസിഡന്‍റായി ബെന്നി മൈലാടൂരും മറ്റു ഭാരവാഹികളും ചുമതലയേറ്റു. ഉണ്ണി കുളപ്പുറം, മജു പുളിക്കന്‍, മാത്യു കോക്കാട്ട്, ടോമി മാങ്കൂട്ടം, പ്രിന്‍സ് ഓടക്കല്‍, ജോസ് തെങ്ങുംപള്ളി, ശ്രീകുമാര്‍ പാലയ്ക്കല്‍, സാബു ജോസഫ്, അഡ്വ. ജോസഫ് ടി ജോണ്‍, അഡ്വ. ജോസഫ് കണ്ടത്തില്‍, സുരേഷ് എക്സോണ്‍,  ജയ്മോന്‍ വലിയമുറത്താങ്കല്‍, സൂരജ് എം.ആര്‍, സജിന്‍ വര്‍ഗ്ഗീസ്, ജോയി ഔസേപ്പറമ്പില്‍, സാജന്‍ തോമസ്, സി. ശ്രീജിത്ത് എന്നിവര്‍ പ്രസംഗിച്ചു. 


 



Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
കടനാട്ടിൽ ശനിയാഴ്ച ഫുട്ബോൾ ഷൂട്ടൗട്ട് മാമാങ്കം
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
ഇടമറ്റം രത്നപ്പൻ അനുസ്മരണവും സമ്പൂർണ്ണ കൃതികളുടെ രണ്ടാം വാല്യം പ്രകാശനവും മെയ് 11 ന്
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
ഇടമറ്റം രത്നപ്പൻ അനുസ്മരണ സമ്മേളനം പാലായിൽ നടന്നു