പാലാ: ഒരു ദേശത്തിന്റെ വിശ്വാസ പ്രഘോഷണത്തിന്റെ അടയാളമാണ് ഉയർന്നു നിൽക്കുന്ന ദേവാലയങ്ങളെന്നും അടിക്കല്ലിന്റെ ഉറപ്പുള്ളതാവണം ഈശ്വരവിശ്വാസമെന്നും പാലാ ബിഷപ്പ് മാർ.ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു.
പൂവത്തോട് സെന്റ്.തോമസ് ഇടവകയുടെ പുതിയ ദേവാലയ നിർമ്മാണത്തിന് ശിലാന്യാസകർമ്മം നിർവഹിക്കുകയായിരുന്നു ബിഷപ്പ്. 1887- ൽ നിലവിൽ വന്ന ആദ്യകാല പള്ളികളിലൊന്നായ പൂവത്തോട് സെന്റ്.തോമസ് പള്ളിയിൽ 330 ഇടവക കുടുംബങ്ങളുണ്ട്.
വികാരി ഫാ.ജേക്കബ് പുതിയാപറമ്പിലിൽ കൈക്കാരന്മാരായ സണ്ണി ഞായർകുളം, ദേവസ്യാച്ചൻ പെരുവാച്ചിറ, പ്രസാദ് പേരേക്കാട്ട്, മാത്യു കുറ്റിയാനി തുടങ്ങിയവരാണ് ദേവാലയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.