തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്ത്, ഗവൺമെന്റ് ആയുർവേദ ആശുപത്രി, പീപ്പിൾസ് ലൈബ്രറി എന്നിവയുടെ ആഭിമുഖ്യത്തിൽ തീക്കോയി ലൈബ്രറി ഹാളിൽ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി.
ആയുർവേദ ആശുപത്രിയുടെ സേവനങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. നിരവധി രോഗികൾ ക്യാമ്പിൽ എത്തി പരിശോധന നടത്തി മരുന്നുകൾ വാങ്ങി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി ജെയിംസ് ഉദ്ഘാടനം ചെയ്തു. പീപ്പിൾസ് ലൈബ്രറി പ്രസിഡന്റ് ഷേർജി പുറപ്പന്താനത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡോ.പത്മനാഭൻ, ഡോ.സുഭി, ഡോ.സുരേഖ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാജി തോമസ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജയറാണി തോമസുകുട്ടി, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മോഹനൻ കുട്ടപ്പൻ, ലൈബ്രറി ഭാരവാഹികളായ ഹരി മണ്ണുമഠം, ജോയ് സി ഊട്ടുകുളം, റ്റി.എസ് റെജി തുടങ്ങിയവർ പ്രസംഗിച്ചു.