മഞ്ഞപ്ര: മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന ലീഡർ കെ.കരുണാകരന്റെ നൂറ്റി അഞ്ചാം ജന്മദിനാഘോഷം ഇന്ദിര ഗാന്ധി കൾച്ചറൽ ഫോറം മഞ്ഞപ്ര മണ്ഡലം കമ്മിറ്റി വിവിധ പരിപാടികളോടെ നടത്തി.
പുഷ്പാർച്ചന, തിരി കത്തിക്കൽ, ജന്മദിന സന്ദേശം, സർവ്വമത പ്രാർത്ഥന എന്നിവ ഉണ്ടായിരുന്നു. നെടുമ്പാശേരി അന്താരാഷ്ട വിമാനാതാവളത്തിന് ലീഡർ കെ.കരുണാകരന്റെ പേര് ഇടണമെന്ന് ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്ത മുതിർന്ന കോൺഗ്രസ് അംഗം കെ.സോമശേഖരൻ പിള്ള ആവശ്യപ്പെട്ടു.
കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി എം.വി ദേവസി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുൻ സ്ഥിരം സമിതി അധ്യക്ഷൻ ഡേവീസ് മണവാളൻ ജന്മദിന സന്ദേശം നൽകി. കെ.എസ്.യു ബ്ലോക്ക് പ്രസിഡൻറ് അലക്സ് ആൻറു, ലാലു പുളിക്കത്തറ, ജോയ് അറയ്ക്ക, ഡേവീസ് ചൂരമന, സെബാസ്റ്റ്യൻ മാടൻ, ഷൈബി പാപ്പച്ചൻ, ആൽബിൻ ആൻറണി, ജീവൻ ചെറിയാൻ, ദേവസികുട്ടി പടയാടൻ, ജോസ് മഴുവഞ്ചേരി, ലാലു പാപ്പു, ലിൻസൺ തോട്ടുങ്ങ എന്നിവർ പ്രസംഗിച്ചു.