Hot Posts

6/recent/ticker-posts

പാലാ സെന്റ്.തോമസ് കോളേജിൽ മുൻ യൂണിയൻ ഭാരവാഹികളുടെ സംഗമം


പാലാ: പാലാ സെന്റ് തോമസ് കോളേജ് അലുംമ്നി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 1950 മുതലുള്ള യൂണിയൻ ഭാരവാഹികളുടെ ഒരു സംഗമം ജൂലൈ 8ാം തീയതി ഉച്ചകഴിഞ്ഞ് 2 മണിക്ക് സെൻറ്.ജോസഫ്സ് ഹാളിൽ വെച്ച് നടക്കുന്നതായി സംഘാടകർ അറിയിച്ചു. 


അലുംനി അസോസിയേഷൻ പ്രസിഡന്റ് ഡിജോ കാപ്പന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം കോളജ് മാനേജരും പ്രോട്ടോസിഞ്ചെല്ലൂസുമായ മോൺ.ഡോ.ജോസഫ് തടത്തിൽ ഉദ്ഘാടനം ചെയ്യും. കോളജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ.ജയിംസ് ജോൺ മംഗലത്ത് അനുഗ്രഹ പ്രഭാഷണം നിർവ്വഹിക്കും.


ബഹുമാനപ്പെട്ട ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യ പ്രഭാഷണം നടത്തും. ആന്റോ ആന്റണി എം.പി, വൈസ് പ്രിൻസിപ്പൽ ഡോ.ഡേവീസ് സേവ്യർ എന്നിവർ പ്രസംഗിക്കും. 


കേരളത്തിന്റെ രാഷ്ട്രീയ- സാമൂഹിക- സാംസ്കാരിക രംഗത്തെ പ്രമുഖസ്ഥാനങ്ങളിലെത്തിച്ചേർന്നിട്ടുള്ള കോളജ് യൂണിയൻ ഭാരവാഹികളുടെ സമ്മേളനം ഇപ്രകാരം സംഘടിപ്പിക്കുന്നത് ആദ്യമായാണെന്ന് സംഘാടകരായ ഡോ.സാബു ഡി മാത്യു, ജിമ്മി ജോസഫ്, ഡോ.സോജൻ പുല്ലാട്ട്, ഡോ.അലക്സ് വി.സി, ജയിംസ് ചെറുവള്ളിൽ എന്നിവർ പറഞ്ഞു.


Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു