പൊൻകുന്നം: ശ്രെയസ് പബ്ലിക് സ്കൂളിൽ വച്ച് സമാപിച്ച 10- മത് കോട്ടയം ജില്ലാ സബ് ജൂനിയർ ത്രോബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ സെന്റ്.ജോസഫ് സ്കൂൾ നാലുകൊടിയേ പരാജയപ്പെടുത്തി മേരി മാതാ സ്പോർട്സ് അക്കാദമി ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി (16-14,15-12 ).
പെൺകുട്ടികളുടെ വിഭാഗത്തിൽ ഗുഡ് ഷേപ്പേർഡ് ത്രോബോൾ അക്കാദമിയെ പരിചയപ്പെടുത്തി മേരി മാതാ സ്പോർട്സ് അക്കാദമി ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി (15-0,15-6). ആൺകുട്ടികളുടെ വിഭാഗത്തിൽ മൈക ഇംഗ്ലീഷ് മീഡിയം സ്കൂൾ കഞ്ഞിരപ്പള്ളിയെ പരാജയപ്പെടുത്തി ഗുഡ് ഷേപ്പേർഡ് ത്രോബോൾ അക്കാഡമി മൂന്നാം സ്ഥാനം കരസ്ഥമാക്കി (15-8,15-10).
പെൺകുട്ടികളുടെ വിഭാഗത്തിൽ മൗണ്ട് കാർമൽ കഞ്ഞികുഴിയെ പരാജയപ്പെടുത്തി ലിറ്റിൽ ഫ്ലവർ മുണ്ടത്താനം മൂന്നാം സ്ഥാനം കരസ്ഥമാക്കി (15-12,15-5). ആൺകുട്ടികളുടെ വിഭാഗത്തിൽ മേരി മാതാ സ്പോർട്സ് അക്കാദമിയിൽ നിന്നും ഡിയോൻ മികച്ച താരമായി.
ആൺകുട്ടികളുടെ വിഭാഗത്തിൽ നിന്നും പ്രോമിസിങ് താരമായി സെന്റ്.ജോസഫ് സ്കൂളിലെ അശ്വിനും തിരഞ്ഞെടുക്കപ്പെട്ടു. പെൺകുട്ടികളുടെ വിഭാഗത്തിൽ മേരി മാതാ സ്പോർട്സ് അക്കാദമിയിൽ നിന്നും ഏയ്ഞ്ചൽ ഷിജോ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു. പ്രോമിസിങ് പ്ലയെർ ആയി ഗുഡ് ഷേപ്പേർഡ് ത്രോബോൾ അക്കാഡമിയിൽ നിന്നും നിധി ജെ പിള്ള തിരഞ്ഞെടുക്കപ്പെട്ടു.
പൊൻകുന്നം ഗ്രേഡ് എസ്.ഐ അഭിലാഷ് വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. കോട്ടയം ത്രോബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് അനിൽ ജോർജ് അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ രവീന്ദ്രൻ നായർ, സ്കൂൾ പ്രിൻസിപ്പൽ രതീഷ് കെ.ജി എന്നിവർ സംസാരിച്ചു. അസോസിയേഷൻ സെക്രട്ടറി ജോജിമോൻ ദേവസ്യ സമാപന സമ്മേളനത്തിൽ സ്വാഗതം ആശംസിച്ചു. സ്കൂൾ കായിക വിഭാഗം മേധാവി ഉഷ കുമാരി നന്ദി പ്രകാശിപ്പിച്ചു.







