Hot Posts

6/recent/ticker-posts

തീക്കോയി ഗ്രാമപഞ്ചായത്ത്‌ പ്രതിഭാസംഗമം ഗ്രാമപഞ്ചായത്ത്‌ ഓഡിറ്റോറിയത്തിൽ നടന്നു


തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ കഴിഞ്ഞ അദ്ധ്യയന വർഷം SSLC, CBCE, ICSE, +2 പബ്ലിക് പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർത്ഥികളെയും നൂറു ശതമാനം വിജയം കൈവരിച്ച തീക്കോയി സെന്റ്.മേരീസ്‌ ഹൈസ്കൂൾ, വെള്ളികുളം സെന്റ്.ആന്റണിസ് ഹൈസ്കൂൾ, തീക്കോയി ഗവ.ടെക്നിക്കൽ ഹൈസ്കൂൾ എന്നീ സ്ഥാപനങ്ങളെയും വിവിധ രംഗങ്ങളിൽ നേട്ടങ്ങൾ കൈവരിച്ചവരെയും അനുമോദിക്കുന്നതിനു വേണ്ടി പ്രതിഭാസംഗമം ഗ്രാമപഞ്ചായത്ത്‌ ഓഡിറ്റോറിയത്തിൽ നടന്നു.  



മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയാണ് യോഗനടപടികൾ ആരംഭിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ.സി ജെയിംസിന്റെ അധ്യക്ഷതയിൽ നടന്ന പ്രതിഭാസംഗമം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു.  



നൂറു ശതമാനം വിജയം നേടിയ സ്കൂളുകൾക്കുള്ള ഉപകാരം ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ.ഷോൺ ജോർജ് നൽകി.  SSLC, +2 ക്ലാസ്സുകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കും വിവിധ രംഗങ്ങളിൽ നേട്ടങ്ങൾ കൈവരിച്ചവർക്കും ഗ്രാമപഞ്ചായത്തിന്റെ ഉപഹാരങ്ങൾ ജനപ്രതിനിധികൾ നൽകി. 



ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർമാരായ ഓമന ഗോപാലൻ, കെ.കെ കുഞ്ഞുമോൻ, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ മാജി തോമസ്, സിസ്റ്റർ ജെസ്സിൻ മരിയ (പ്രിൻസിപ്പൽ സെന്റ്.മേരീസ്‌ HSS തീക്കോയി), ജോണിക്കുട്ടി എബ്രഹാം (ഹെഡ്മാസ്റ്റർ, സെന്റ്.മേരീസ്‌ hss തീക്കോയി), 
 


ജോ സെബാസ്റ്റ്യൻ (ഹെഡ് മാസ്റ്റർ സെന്റ് ആന്റണിസ് hs വെള്ളികുളം), ഫോൺസി സിറിയക് (ടീച്ചർ, ഗവ. THSS തീക്കോയി) മെമ്പർമാരായ ബിനോയ്‌ ജോസഫ്, മോഹനൻ കുട്ടപ്പൻ, സിറിൾ റോയി, റ്റി.ആർ സിബി, മാളു ബി മുരുകൻ, കവിത രാജു, രതീഷ് പി എസ്, ദീപ സജി, ജയറാണി തോമസുകുട്ടി, നജീമ പരികൊച്ച്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുരേഷ് സാമുവൽ, CDS ചെയർപേഴ്സൺ ഷേർലി ഡേവിഡ് തുടങ്ങിയവർ പ്രസംഗിച്ചു.



Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു