Hot Posts

6/recent/ticker-posts

ജയ്മോൾ റോബർട്ട് കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്


കടപ്ലാമറ്റം: കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി കേരള കോൺഗ്രസ് (എം) ലെ ജയ്മോൾ റോബർട്ട്നെ രഞ്ഞെടുക്കപ്പെട്ടു. ഇടതുപക്ഷ ജനാധിപത്യമുന്നണിയിലെ ധാരണ പ്രകാരം സിപിഎമ്മിലെ ലളിതാ മോഹനൻ രാജിവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.   



ജയ്മോള്‍ റോബർട്ടിന് 8 വോട്ടും കോൺഗ്രസിലെ ജാൻസി ജോർജിന് 5 വോട്ടുകളും ലഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ത്രേസ്യാമ്മ സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഭരണാധികാരി അസിസ്റ്റൻറ് ഡിപ്പാർട്ടുമെൻറ് അഗ്രി കൾച്ചറൽ ഓഫീസർ സിന്ധു കെ.മാത്യു തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ നിയന്ത്രിച്ചു. 


കടപ്ലാമറ്റം ടൗൺ വാർഡിന്റെ മെമ്പറായ ജയിമോൾ റോബർട്ട് കേരള വനിതാ കോൺഗ്രസ് (എം) മണ്ഡലം പ്രസിഡന്റാണ്‌. ജയ്മോള്‍ റോബർട്ടിന്
എൽ.ഡി.എഫ് കടപ്ലാമറ്റം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. 


എൽഡിഎഫ് കടുത്തുരുത്തി നിയോജകമണ്ഡലം കൺവീനർ തോമസ് റ്റി കീപ്പുറം, സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ബേബി വർക്കി, കേരള കോൺഗ്രസ് (എം) മണ്ഡലം പ്രസിഡണ്ട് ബേബി കുടിയിരിപ്പിൽ, സിപിഐ ലോക്കൽ സെക്രട്ടറി സജി സഭക്കാട്ടിൽ, എൽ.ഡിഎഫ് കൺവീനർ ബാബു പാറ്റാനി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ സെബാസ്റ്റ്യൻ, തോമസ് പുളിക്കിയിൽ, ജോസഫ് സൈമൺ, പയസ് ഓരത്തേൽ, സെബാസ്റ്റ്യൻ പട്ടകുന്നേൽ, ജോസ് പാണ്ടംപടം, 



ജോസഫ് എം.എൽ, സഖറിയാസ് പുഴയംകണ്ടം, ബിജു കുളത്തൂർ, രാജു എം.പി, ബിജു മറ്റപ്പള്ളി, ജോൺസൻ ജോസഫ്, ഡൈനോ കുളത്തൂർ തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക് മെബർ ജീന സിറിയക് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആൻസി സക്കറിയാസ്, ബിൻസി സാവിയോ, സച്ചിൻ സദാശിവൻ, ബീന തോമസ്, ലളിതാ മോഹനൻ തുടങ്ങിയവർ നേതൃത്വം നൽകി.

Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ