Hot Posts

6/recent/ticker-posts

വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു



വെള്ളികുളം: വെള്ളികുളം സെൻറ് ആൻ്റണീസ് സ്കൂളിലെ വിദ്യാർഥികൾക്ക് വേണ്ടി ഫുട്ബോൾ, ഷട്ടിൽ ഹാൻഡ് ബോൾ തുടങ്ങിയ വിവിധ കളികളുടെ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു. ഹെഡ്മാസ്റ്റർ ജോ സെബാസ്റ്റ്യൻ പുത്തൻപുരയ്ക്കൽ മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ.സ്കറിയ വേകത്താനം പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. 


വിദ്യാർത്ഥികളുടെ സമഗ്രമായ വ്യക്തിത്വവികസനത്തിന് കായിക മത്സരത്തിന് അദ്വിതീയമായ സ്ഥാനമുണ്ട്. സമൂഹത്തിലെ മികച്ച പൗരന്മാരായി വാർത്തെടുക്കുന്നതിൽ കായികമത്സരങ്ങൾക്ക് ഗണ്യമായ പങ്കുവഹിക്കാൻ സാധിക്കും. വളർന്നുവരുന്ന വിദ്യാർത്ഥികളുടെ കായികപരമായ കഴിവുകൾ കണ്ടെത്താൻ ഇത്തരം പരിശീലനങ്ങൾക്ക് സാധിക്കുമെന്ന് ഫാ.സ്കറിയ വേകത്താനം ഓർമ്മപ്പെടുത്തി. 
അറുപതോളം കുട്ടികൾ പരിശീലന ക്യാമ്പിൽ പങ്കെടുക്കുന്നു. കായികാധ്യാപകരായ ബിജു പഴേപറമ്പിൽ, ജിൻസി പഴേപറമ്പിൽ തുടങ്ങിയവർ പരിശീലനത്തിന് നേതൃത്വം നൽകുന്നു. ഹെഡ്മാസ്റ്റർ ജോ സെബാസ്റ്റ്യൻ പുത്തൻപുര, ഹണി കുളങ്ങര, സോജൻ കുഴിത്തോട്ട്, പിടിഎ ഭാരവാഹികൾ തുടങ്ങിയവർ സമ്മർ കോച്ചിംഗ് ക്യാമ്പിന് നേതൃത്വം നൽകുന്നു.
Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്