Hot Posts

6/recent/ticker-posts

പ്രവിത്താനം സ്കൂളിന് സ്പോർട്സ് കിറ്റും ജേഴ്സിയും വിതരണം ചെയ്ത് പൂർവ്വ വിദ്യാർത്ഥി



പ്രവിത്താനം: സെന്റ് മൈക്കിൾസ് ഹയർസെക്കൻഡറി സ്കൂൾ സ്പോർട്സ് ക്ലബ്ബിന് വിവിധ ഇനങ്ങൾക്ക് ആവശ്യമായ സ്പോർട്സ് ഉപകരണങ്ങൾ അടങ്ങിയ സ്പോർട്സ് കിറ്റും, കായികതാരങ്ങൾക്കാവശ്യമായ ജേഴ്സിയും പൂർവ്വ വിദ്യാർത്ഥി സമ്മാനമായി നൽകി. സ്കൂളിൽ നടന്നുവരുന്ന അവധിക്കാല കായിക പരിശീലനത്തെ കുറിച്ച് അറിഞ്ഞ് പൂർവ വിദ്യാർത്ഥി ഷിന്റോ മൈക്കിൾ വല്ലനാട്ട് ആണ് വിവിധ ഗെയിമുകൾക്കായി  സ്പോർട്സ്കിറ്റും, ജേഴ്സിയും  സംഭാവന ചെയ്തത്.


സ്കൂൾ മാനേജർ ഫാ. ജോർജ് വേളൂപറമ്പിലിന്റെ അധ്യക്ഷതയിൽ കൂടിയ ചാടങ്ങ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവിത്താനം യൂണിറ്റ് പ്രസിഡന്റും പൂർവ്വ വിദ്യാർത്ഥിയുമായ  സജി എസ്.തെക്കേൽ ഉദ്ഘാടനം ചെയ്തു. സ്കൂളിൽ നടന്നുവരുന്ന കായിക പരിശീലനത്തിന്റെ പ്രചരണാർത്ഥം, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സ്പോൺസർ ചെയ്ത് സ്കൂൾ കോമ്പൗണ്ടിൽ സ്ഥാപിച്ചിരിക്കുന്ന  പ്രചാരണ ബോർഡ് അദ്ദേഹം പ്രകാശനം ചെയ്തു.
സ്ക്രീൻ അഡിക്ഷനും ഡ്രഗ് അഡിക്ഷനും അപകടകരമായ രീതിയിൽ വളർന്നുവരുന്ന ആധുനിക കാലഘട്ടത്തിൽ പുതുതലമുറ കലാകായിക മണ്ഡലങ്ങളിലേക്ക് ശ്രദ്ധ തിരിക്കുന്നത് ഏറെ പ്രശംസനീയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിവിധ കായിക ഇനങ്ങൾക്കായി സ്കൂൾ മൈതാനം ആധുനിക രീതിയിൽ നവീകരിക്കാനുള്ള സ്കൂൾ മാനേജർ ഫാ. ജോർജ് വേളൂപറമ്പിലിന്റെ ദീർഘവീക്ഷണത്തോടെ യുള്ള തീരുമാനം അഭിനന്ദനാർഹമാണെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ അജി വി.ജെ., കായികാ അധ്യാപകൻ ജോർജ്  തോമസ്, അധ്യാപകരായ ജിനു ജെ.വല്ലനാട്ട്, ജോജിമോൻ ജോസ് എന്നിവർ പ്രസംഗിച്ചു.
Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
പാലായിലെ ബസ് സമരം ഒത്തുതീർപ്പായി. അക്രമികൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു