Hot Posts

6/recent/ticker-posts

പാലാ രൂപത മിഷനറി സംഗമം മെയ് 10, പ്രവിത്താനം മാർ ആഗസ്‌തിനോസ് ഫൊറോന പളളിയിൽ


പാലാ രൂപതയിൽ നിന്നുള്ള മിഷനറിമാർ ഈ രൂപതയുടെ ആഴമാർന്ന ക്രൈസ്‌തവ വിശ്വാസത്തിന്റെയും തിളങ്ങുന്ന പ്രത്യാശയുടെയും തീരാത്ത സ്നേഹത്തിന്റെയും ജീവിതസാക്ഷ്യങ്ങളാണ്.

"നിങ്ങൾ ലോകമെങ്ങും പോയി സകല സൃഷ്‌ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ" എന്ന് ഈശോയുടെ ആഹ്വാനം അനുസരിച്ച് സകലർക്കും സുവിശേഷമേ കുവാനും സുവിശേഷമാകുവാനുമായി വിളി സ്വീകരിച്ച രൂപതാംഗങ്ങളായ നിരവധി സന്യാസിനിമാർ! ഈശോയ്ക്കുവേണ്ടി ജീവിതം നൽകിയ 2700 ലേറെ സന്യാസ സഹോദരങ്ങൾ! ഇവരിൽ തന്നെ 6200 ൽ പരം പേർ മറ്റു ഭൂഖണ്ഡങ്ങളിലെ 100 ലേറെ രാജ്യങ്ങളിലായി പ്രേഷിത പ്രവർത്തനം നടത്തുന്നവർ! രൂപതാംഗങ്ങളായ 30 ൽ പരം മെത്രാൻമാർ. പാലാ രൂപതയുടെ അഭിമാനമായി ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സുവിശേഷം ജീവിക്കുന്ന ഈ മിഷനറിമാർ, അപരനോടുള്ള കരുതലിന്റെ രൂപമായും ആരുമില്ലാത്തവർക്കും പീഢിതർക്കും പ്രത്യാശയുടെ ക്രിസ്‌തുസ്നേഹം പകരുന്ന നന്മയുളള മനുഷ്യരായും നിറഞ്ഞുനിൽക്കുന്നു.

രൂപതയുടെ പ്ലാറ്റിനം ജൂബിലി വർഷത്തിൽ ഒരു മിഷനറി സംഗമത്തിന് നമ്മൾ ഒരുങ്ങുകയാണ്. 2025 മെയ് 10 ന് പ്രവിത്താനം മാർ ആഗസ്‌തിനോസ് ഫൊറോന ദൈവാലയമാണ് അതിനുളള വേദി.

സ്വദേശത്തും വിദേശത്തുമായി ശുശ്രൂഷ ചെയ്യുന്ന പാലാ രൂപതാംഗങ്ങളായ മിഷനറിമാരും, പാലാ രൂപതയ്ക്കുള്ളിൽ ശുശ്രൂഷ ചെയ്യുന്ന രൂപതാംഗങ്ങളായ എല്ലാ വൈദികരും സിസ്റ്റേഴ്‌സും വിവിധ സന്യാസ സമൂഹങ്ങളിൽപ്പെട്ട വൈദികരും സന്യസ്തരും ഉൾപ്പെടെ ഏകദേശം 4000 ആളുകൾ മിഷനറി സംഗമത്തിൽ പങ്കെടുക്കുന്നു.
രാവിലെ 8.00 മണി മുതൽ രജിസ്ട്രേഷൻ ആരംഭിക്കുന്നു. 9.15 നു പരി. കുർബാനക്ക് ഒരുക്കമായുളള പ്രദക്ഷിണം. തുടർന്ന് 9.30 നു വി. കുർബാന. കുർബാനയിൽ 14 ൽ പരം മെത്രാൻമാർ പങ്കെടുക്കുന്നു. 11.15 നു പൊതുസമ്മേളനം ആരംഭിക്കും. സമ്മേളനത്തിൽ അഭിവന്ദ്യ പിതാക്കന്മാരും, കേന്ദ്ര സംസ്ഥാന മന്ത്രിമാരും MP, MLA തുടങ്ങിയ ജനപ്രതിനിധികളും, വിവിധ സന്യാസസമൂഹങ്ങളുടെ Superior Generals, Provincial Superiors എന്നിവരും പങ്കെടുക്കുന്നു. 1.00 മണിക്ക് എല്ലാവർക്കുമായി സ്നേഹവിരുന്ന് ഉണ്ടായിരിക്കും. പ്രവിത്താനം സ്കൂകൂളിൻ്റെ മുൻവശത്തായും ഓഡിറ്റോറിയത്തിൻ്റെ വശങ്ങളിലും, പളളിയുടെ പുറകുഭാഗത്തായും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് സൗകര്യങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു.

മാർ ജോസഫ് കല്ലറങ്ങാട്ട്, മോൺ. ജോസഫ് തടത്തിൽ, മോൺ. ജോസഫ് കണിയോടി ക്കൽ, ഫാ. ജോസഫ് മുത്തനാട്ട്, ഫാ. ജോസഫ് കുറ്റിയാങ്കൽ, ഫാ. ജോർജ് വേളൂപ്പറ മ്പിൽ, ഫാ. ആന്ററണി കൊല്ലിയിൽ, ഫാ. തോമസ് പുതുപ്പറമ്പിൽ, സി. ഡെയ്‌സി ചൊവ്വേ ലിക്കുടിയിൽ, ടി. ടി മൈക്കിൾ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവുപുരയിടം, ഫാ. ജോസഫ് പൊയ്യാനി തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Reactions

MORE STORIES

ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
എൽ.ഡി.എഫ് നടപ്പാക്കിയത് സമാനതകളില്ലാത്ത സാമൂഹികക്ഷേമ പദ്ധതികൾ: ജോസ്.കെ.മാണി എം.പി.
പാസ്റ്ററൽ, പ്രസ്ബിറ്ററൽ കൗൺസിൽ അംഗങ്ങൾക്ക് സഭയെ പടുത്തുയർത്തുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്: മാർ റാഫേൽ തട്ടിൽ
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
തദ്ദേശതെരഞ്ഞെടുപ്പ്: ഹരിത നിർദേശങ്ങളുമായി ​തെരഞ്ഞെടുപ്പ് കമ്മിഷൻ
നൂറ്റാണ്ടുകൾ പഴക്കമുള്ള നിധി കേരളത്തിൽ