അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ ഫുട്ബോൾ, വോളിബോൾ, ഹാൻഡ് ബോൾ, അത്‌ലറ്റിക്സ് എന്നിവയിൽ പരിശീലനം ആരംഭിച്ചു. ഹെഡ്മാസ്റ്റർ ജോബിൻ തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ വർഷം ഉപജില്ല, ജില്ലാ മത്സരങ്ങളിൽ ഗെയിംസ്, അത്‌ലറ്റിക്സ് ഇനങ്ങളിൽ മികച്ച വിജയം കൈവരിക്കാൻ സ്കൂളിന് സാധിച്ചു. ഉപജില്ല കായികമേളയിൽ ഫുട്ബോളിലും ഹാൻഡ് ബോളിലും അരുവിത്തുറ സെന്റ് ജോർജ് സ്കൂൾ ചാമ്പ്യന്മാരായിരുന്നു. അത് ലറ്റിക്സ് ഇനങ്ങളിലും മികച്ച വിജയം കൈവരിച്ചു.