Hot Posts

6/recent/ticker-posts

മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ



പാലാ: മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈവർഷത്തെ തിരുഉത്സവം 2025 മെയ് 7 മുതൽ 11 വരെ ആചാരാനുഷ്ടാനങ്ങളോടെ നടത്തപ്പെടുമെന്ന് ക്ഷേത്രം ഭാരവാഹികൾ പാലാ മീഡിയ അക്കാദമിയിൽ നടത്തിയ പത്ര സമ്മേളനത്തിൽ അറിയിച്ചു.


ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ താഴമൺ മഠം മോഹനരുടെയും ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ നാരായണൻ നമ്പൂതിരിയുടെയും കാർമികത്വത്തിൽ ഉത്സവദിവസങ്ങളിലെ ചടങ്ങുകൾ നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. കൂടാതെ ഒന്നാം ഉത്സവമായ മെയ് ഏഴാം തിയതി നടക്കുന്ന തിരുവരങ്ങിൽ ഗുരുവായൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്‌ മനോജ്‌ ബി നായർ ഉദ്ഘാടന കർമ്മം നിർവ്വഹിക്കുമെന്നും മനക്കുന്ന് ക്ഷേത്രം സെക്രട്ടറി ജിനു ബി നായർ സ്വാഗതം പറയുമെന്നും തുടർന്ന് മുൻ വയനാട് ജില്ലാ കളക്ടർ പി പി ഗോപി IAS മുഖ്യപ്രഭാഷണം നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു. ഉത്സവ ആഘോഷകമ്മിറ്റി ജനറൽ കൺവീനർ പ്രൊഫ. കെ എം സുദർശനൻ കുരുന്നും മല അധ്യക്ഷത വഹിക്കുന്ന തിരു വരങ്ങിൽ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ ജെസ്സി ജോർജ്, കൊഴുവനാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ലീലാമ്മ ബിജു, ഒൻപതാം വാർഡ് മെമ്പർ രമ്യ രാജേഷ്. മുൻ ഗുരുവായൂർ ദേവസ്വം ഹെൽത്ത് ഇൻസ്‌പെക്ടർ പി സി അരവിന്ദൻ നിരവത്ത്, 
ഉത്സവ ആഘോഷകമ്മിറ്റി രക്ഷാധികാരി മോഹന ചന്ദ്രൻ നായർ ചെറുതാഴെ എന്നിവർ ആശംസകൾ അറിയിക്കുമെന്നും മനക്കുന്ന് ക്ഷേത്രം പ്രസിഡന്റ്‌ പരമേശ്വരൻ നായർ പന്തക്കുഴിയിൽ കൃതജ്ഞ അറിയിക്കുമെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.
ഉത്സവത്തിൽ വിശേഷാൽ പൂജകൾ പ്രസാദമൂട്ട്, കൂടാതെ ഓട്ടൻ തുള്ളൽ, തിരുവാതിര കളി, കരോക്കെ ഗാനമേള, കൈകൊട്ടികളിയും മെയ് ഒൻപതിനു വൈകിട്ട് 6.45ന് ശ്രീ ദുർഗ്ഗ ഭജൻസിന്റെ 'നാമാമൃതനാമരസവും ഉണ്ടായിരിക്കുമെന്നും സംഘാടകർ അറിയിച്ചു. മെയ് പതിനൊന്നിന് രാവിലെ 8.30 ന് കലാമണ്ഡലം പുരുഷോത്തമനും സംഘവും അവതരിപ്പിക്കുന്ന സ്പെഷ്യൽ പഞ്ചാരി മേളവും വൈകിട്ട് 6 ന് പാണ്ടി മേളവും ഉണ്ടായിരിക്കുമെന്നും ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ജിനു കൊണ്ടൂ പറമ്പിൽ, പരമേശ്വരൻ നായർ പന്തക്കുറ്റിയിൽ, മോഹനചന്ദ്രൻ നായർ ചെറുതാഴത്ത്, മധുസൂധനൻ താഴെ തിട്ടയിൽ എന്നിവർ മീഡിയ അക്കാഡമിയിൽ ചേർന്ന വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Reactions

MORE STORIES

പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
വിവേചനങ്ങൾക്കതീതമായി മനുഷ്യനെ സമീപിക്കാൻ സാധിക്കുന്നതാണ് ഏറ്റവും വലിയ സന്തോഷം: ഷാഹുൽ ഹമീദ് ഐ.പി.എസ്
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്