കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
May 08, 2025
കോഴിക്കോട്: കേരളത്തിൽ വീണ്ടും നിപ്പ സ്ഥിരീകരിച്ചു. മലപ്പുറം വളാഞ്ചേരി സ്വദേശിയായ നാൽപ്പത്തിരണ്ടുകാരി പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
ഒരാഴ്ചയായി പനി ബാധിച്ച് ചികിത്സയിലായിരുന്നു. പനി, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. നിപ്പ ലക്ഷണങ്ങളെ തുടർന്ന് സ്രവം പുണെ വൈറോളജി ലാബിലേക്ക് അയയ്ക്കുകയായിരുന്നു. ആരോഗ്യവകുപ്പ് സ്ഥിതിഗതികൾ നിരീക്ഷിക്കുന്നു.