ഉഴവൂർ ഗ്രാമപഞ്ചായത്തിൻ്റെയും കൃഷിഭവൻ്റെയും സംകുക്ത ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്ത, കർഷക സഭ, വിള ഇൻഷുറൻസ് വാരാചരണം, പച്ചക്കറി വിത്തുകളുടെ സൗജന്യ വിതരണം എന്നിവ ഉദ്ഘാടനം ചെയ്‌തു.
ഉഴവുർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഏലിയാമ്മ കുരുവിള അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് തങ്കച്ചൻ കെ.എം ഉദ്ഘാടനം ചെയ്തു.
കൃഷിവകുപ്പിൻ്റെ 2023- 24 ലെ പദ്ധതികളും വിള ഇൻഷുറസ് പദ്ധതിയും കൃഷി ഓഫീസർ സാനിയ വി ജയിംസ് വിശദീകരിച്ചു. മെമ്പർമാരായ ജോണി പി സ്റ്റീഫൻ, വി ടി സുരേഷ്, ബിൻസി അനിൽ, റിനി വിൽസൺ, അസി.കൃഷി ഓഫീസർ ഗീത, കാർഷിക വികസന സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.






