Hot Posts

6/recent/ticker-posts

കേരളത്തിലെ കാടുകളിൽ കുട്ടിയാനകളുടെ മരണനിരക്ക് കൂടുന്നു

representative image

സംസ്ഥാനത്തെ കാട്ടാനകളിൽ മരണനിരക്ക് ഏറ്റവും കൂടുതൽ കുട്ടിയാനകളിൽ. ആനകളിലെ 40 ശതമാനം മരണനിരക്കും കുട്ടിയാനകളിലാണ്. വനംവകുപ്പ് 2023-ൽ പുറത്തുവിട്ട ആന സർവേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.


2015-നും 2022-നുമിടയിൽ 735 ആനകൾ ചരിഞ്ഞെന്നാണ് കണക്ക്. അതിൽ 275-ഉം പത്തുവയസ്സിൽ താഴെയുള്ളവയാണ്. 10-നും 20-നുമിടയിൽ പ്രായമുള്ള 155 ആനകളും ചരിഞ്ഞു. 



‘ഹെർപീസ് വൈറസ്’ എന്ന രോഗമാണ് കുട്ടിയാനകളുടെ മരണനിരക്ക് വർധിക്കാൻ കാരണമെന്ന് പഠനത്തിൽ പറയുന്നു. അതേസമയം, പ്രായം കൂടിയ ആനകളുടെ മരണനിരക്ക് കുറയുന്നതായും പഠനറിപ്പോർട്ടിൽ പറയുന്നു.


ആനകളിൽ കണ്ടുവരുന്ന വൈറസ് രോഗമാണ് ഹെർപീസ്. കുട്ടിയാനകളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. പലപ്പോഴും പിടിയാനകൾ രോഗവാഹകരാകാറുണ്ട്. രോഗത്തിന് പ്രതിവിധി ഇനിയും കണ്ടെത്തിയിട്ടില്ല.







 



 
Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
വിവാഹച്ചടങ്ങിനിടെ വഴക്കിട്ട് വരനും വധുവും, വിഷം കഴിച്ച് വരൻ മരിച്ചു