Hot Posts

6/recent/ticker-posts

ഗ്രാമപഞ്ചായത്തുകളുടെ എണ്ണം കൂട്ടാൻ ശുപാർശ



സംസ്ഥാനത്ത് വാര്‍ഡ് വിഭജനത്തിലൂടെ ഗ്രാമപ്പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍ എന്നിവ എണ്ണം കൂടും. വലിയ ഗ്രാമപ്പഞ്ചായത്തുകള്‍ വിഭജിച്ച് ആകെ എണ്ണം പത്തുശതമാനം കൂട്ടാന്‍ വാര്‍ഡ് വിഭജനം സംബന്ധിച്ച് പഠനം നടത്തിയ ഉദ്യോഗസ്ഥസമിതി സര്‍ക്കാരിന് ശുപാര്‍ശ നല്‍കും. 


ഇതോടെ ആകെ ഗ്രാമപ്പഞ്ചായത്തുകളുടെ എണ്ണം 941-ല്‍നിന്ന് ആയിരം കവിയും. ബ്ലോക്ക് പഞ്ചായത്തുകള്‍ വിഭജിക്കേണ്ടതില്ലെന്നാണ് ശുപാര്‍ശ. ജില്ലാപഞ്ചായത്ത് വാര്‍ഡുകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകും



പുതിയ മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളും രൂപവത്കരിക്കണമെന്നും നിര്‍ദേശത്തിലുണ്ട്. ആലപ്പുഴ, കോട്ടയം, പാലക്കാട് തുടങ്ങിയ മുനിസിപ്പാലിറ്റികള്‍ കോര്‍പ്പറേഷനാക്കാന്‍ യോഗ്യതയുണ്ടെന്നാണ് കണ്ടെത്തല്‍. അവയിലെ വാര്‍ഡുകളുടെ എണ്ണത്തിലും മാറ്റമുണ്ടാകും.


ജനസംഖ്യ, വരുമാനം, വിസ്തൃതി എന്നിവ അടിസ്ഥാനമാക്കിയാകും വിഭജനം. വരുമാനമില്ലാത്ത തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളെ വിഭജനത്തിന് പരിഗണിക്കില്ല. 


ഇപ്പോള്‍ത്തന്നെ 68 ഗ്രാമപ്പഞ്ചായത്തുകളും ഏതാനും മുനിസിപ്പാലിറ്റികളും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പ്രയാസപ്പെടുന്നുണ്ട്. അത്തരം പഞ്ചായത്തുകളില്‍ നിലവിലുള്ളസ്ഥിതി തുടരും.





 



 
Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍