Hot Posts

6/recent/ticker-posts

വിരമിച്ച ജീവനക്കാരുടെ ആനൂകൂല്യങ്ങൾ ആറു മാസത്തിനകം വിതരണം ചെയ്യണമെന്ന് ഹൈക്കോടതി



കൊച്ചി: ട്രാവൻകൂർ സിമന്റ്‌സിലെ വിരമിച്ച ജീവനക്കാരൂടെ ആനുകൂല്യങ്ങൾ ആറു മാസത്തിനകം സ്ഥാപനത്തിന്റെ ആസ്തി ജപ്തി ചെയ്തു വിതരണം ചെയ്യണമെന്ന് ഹൈക്കോടതി. വിരമിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും ആനൂകൂല്യങ്ങൾ ലഭിക്കാതെ വന്നതിന് എതിരെ 36 ജീവനക്കാർ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ഹൈക്കോടതി ജഡ്ജി പി.ഗോപിനാഥൻ വിധി പ്രഖ്യാപിച്ചത്. 


വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്യാതിരുന്നതിനെതിരെ 36 ജീവനക്കാരാണ് ഹൈക്കോടതിയെ സമീപിച്ചത്. ആദ്യം ജീവനക്കാർ ലേബർ കോടതിയെ സമീപിച്ചിരുന്നു. തുടർന്ന്, ലേബർ കോടതി കമ്പനിയോട് ഗ്രാറ്റുവിറ്റി അടക്കമുള്ള ആനുകൂല്യങ്ങൾ പലിശ സഹിതം നൽകണമെന്ന് വിധിച്ചിരുന്നു.


എന്നാൽ, കോടതി അനുവദിച്ച കാലയളവിനുള്ളിൽ ആനുകൂല്യങ്ങൾ നൽകാതെ വന്നതോടെ കോടതി ട്രാവൻകൂർ സിമന്റ്‌സിന്റെ ആസ്ഥി ജപ്തി ചെയ്തു ഗ്രാറ്റുവിറ്റി അടക്കമുള്ള ആനുകൂല്യങ്ങൾ നൽകാൻ ലേബർ കോടതി വിധിക്കുകയായിരുന്നു. 



എന്നാൽ, ഈ കോടതി വിധി വന്നിട്ടും കമ്പനി ആനുകൂല്യങ്ങൾ നൽകാൻ തയ്യാറായില്ല. ഇതിനെതിരെയാണ് റിട്ടയേഡ്  ജീവനക്കാരായ 36 പേർ ഹൈക്കോടതിയെ സമീപിച്ചത്. ഈ കേസിലാണ് അടിയന്തിരമായി ജപ്തി നടപടികൾ പൂർത്തിയാക്കി ആറു മാസത്തിനകം തുക നൽകാൻ ഇപ്പോൾ കോടതി വിധി പ്രഖ്യാപിച്ചിരിക്കുന്നത്.


110 ഓളം ജീവനക്കാർ ആണ് റിട്ടയർ ചെയ്തിട്ട് ഗ്രാറ്റുവിറ്റി പി എഫ് ലഭിക്കാതെ നിലവിലുള്ളത്. അതിൽ 45 പേരുടെ കേസ് കൂടി ലേബർ കോടതി പരിഗണിച്ചു വരുന്നു. കാലാകാലങ്ങളിൽ കൊടുത്ത തീർക്കാമായിരുന്ന ഈ തുക ലഭിക്കാതെ പോയത് മാനേജ്മെന്റിന്റെ പിടിവാശി മൂലമാണെന്ന് റിട്ടയേഡ് അസോസിയേഷൻ ഭാരവാഹികളായ പി സനൽകുമാർ, എം ആർ ജോഷി  എന്നിവർ പറഞ്ഞു.




 


Reactions

MORE STORIES

കോടികളുടെ നികുതി വെട്ടിപ്പ്; അച്ചായൻസ് ഗോൾഡിന് ഒരുകോടിയിലേറെ പിഴയിട്ട് ജി.എസ്.ടി വകുപ്പ്
കട്ടിക്കയം അരുവിയിൽ ഗ്യാലറിയും വക്ക് വേയും ഉദ്ഘാടനം ചെയ്തു
കടനാട് ചെക്ക് ഡാമിൻറെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
"പൊതുജീവിതത്തിൽ ഏറ്റവും അഭിമാനം തോന്നിയിട്ടുള്ള പദ്ധതിയാണ് കുറവിലങ്ങാട് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന സയൻ സിറ്റി", ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം മെയ് 29 ന്
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
സിന്ധു പി.നാരായണൻ ആരോഗ്യ സേവനത്തിൻ്റെ ഉദാത്ത മാതൃക: നഗരസഭാ ചെയർമാൻ തോമസ് പീറ്റർ
വെള്ളികുളം പള്ളിയിൽ വൈദിക - സന്ന്യസ്ത സംഗമം നടത്തി
ചേർപ്പുങ്കൽ ബിവിഎം കോളജിൽ MSc ആക്ച്വറിയൽ സയൻസ് തുടങ്ങുന്നു
ഇടമറ്റം രത്നപ്പൻ അനുസ്മരണവും സമ്പൂർണ്ണ കൃതികളുടെ രണ്ടാം വാല്യം പ്രകാശനവും മെയ് 11 ന്
മാലിന്യത്തെ അകലെ നിർത്തി അകലക്കുന്നം ഗ്രാമപഞ്ചായത്ത്