യുഡിഎഫ് വിട്ട് എൽഡിഎഫിൽ പോയതിന്റെ തിക്താനുഭവം നേരിട്ട് ബോധ്യമുള്ളതിനാലാണ് പ്രിയപ്പെട്ട കെ മുരളീധരൻ ഒരു ജ്യേഷ്ഠ സഹോദരനെ പോലെ എൽഡിഎഫ് ബന്ധം ഉപേക്ഷിക്കണമെന്ന് ജോസ് കെ.മാണിയോട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അഭിപ്രായപ്പെട്ടു.
പുതുപ്പള്ളി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചാണ്ടിഉമ്മനെയും അദ്ദേഹത്തിന്റെ കുടുബത്തെയും ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയയിലൂടെ അപമാനിക്കുന്നത് സിപിഎമ്മിനെക്കാൾ കുടുതൽ ജോസ് കെ മാണി വിഭാഗത്തിന്റെ സൈബർ പോരാളികളാണെന്നും സജി ആരോപിച്ചു.
മുരളീധരൻ തങ്ങളെ യുഡിഎഫിലേക്ക് ക്ഷണിച്ചുവെന്നു പറഞ്ഞ് ജോസ് കെ.മാണി വിഭാഗം സോഷ്യൽ മീഡിയ വഴി പ്രചാരണം നടത്തുന്നത് എൽഡിഎഫിൽ നിന്ന് മടുത്തതിന്റെ ഉദാഹരണമാണെന്നും സജി പറഞ്ഞു.