Hot Posts

6/recent/ticker-posts

കാവുംകണ്ടം ഇടവകയിൽ 'ആവണി 2023' ഓണാഘോഷം നടന്നു


കാവുംകണ്ടം: കാവുംകണ്ടം ഇടവക കൂട്ടായ്മയുടെയും വിവിധ ഭക്ത സംഘടനകളുടെയും ആഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടി - 'ആവണി 2023' നടത്തി. വികാരി ഫാ. സ്കറിയ വേകത്താനം ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു.


വിവിധ പ്രായ വിഭാഗങ്ങളിലായി കലാ-കായിക മത്സരങ്ങൾ നടത്തി. മിഠായി പെറുക്ക്, തവളച്ചാട്ടം, തിരി കത്തിച്ചോട്ടം, നാരങ്ങ സ്പൂൺ ഓട്ടം, മലയാളി മങ്ക, മലയാളി ശ്രീമാൻ, ഓണപ്പാട്ട് എന്നിങ്ങനെ വിവിധ മത്സരങ്ങൾ നടത്തി. അത്തപ്പൂക്കളം മത്സരം, സ്ത്രീ -പുരുഷന്മാരുടെ ആവേശം നിറഞ്ഞ വടംവലി മത്സരം എന്നിവയും ഉണ്ടായിരുന്നു. 




പുരുഷന്മാരുടെ വടംവലി മത്സരത്തിൽ പാലസ്തീനാ ഗ്രൂപ്പ്, കഫർണാം ഗ്രൂപ്പ് എന്നിവ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. സ്ത്രീകളുടെ ആവേശം നിറഞ്ഞ വടം വലി മത്സരത്തിൽ പാലസ്തീന, കഫർണാം എന്നീ ടീമുകൾ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. 


സമ്മാനക്കൂപ്പൺ നറുക്കെടുപ്പും ഉണ്ടായിരുന്നു. എല്ലാവർക്കും ഓണപ്പായസം വിതരണം ചെയ്തു. മത്സര വിജയികൾക്ക് ഫാ.സ്കറിയ വേകത്താനം സമ്മാനം  വിതരണം ചെയ്തു.



ബിജു കോഴിക്കോട്ട്, സിജു കോഴിക്കോട്ട്, ജസ്റ്റിൻ മനപ്പുറത്ത്, ജോജോ പടിഞ്ഞാറയിൽ, ഡെന്നി കൂനാനിക്കൽ, ബിൻസി ഞള്ളായിൽ, ജീന ഷാജി താന്നിക്കൽ, ജോയൽ അമിക്കാട്ട് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

 


Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു