representative image
സംസ്ഥാനത്ത് ഒക്ടോബർ ഒന്നിനെങ്കിലും നെല്ലുസംഭരണം ആരംഭിക്കണമെന്നിരിക്കെ മുന്നൊരുക്കങ്ങൾ ഒന്നുമായില്ല. നെല്ലെടുക്കാൻ മില്ലുടമകളുമായി കരാർ ഒപ്പിട്ടിട്ടുമില്ല പകരം സംവിധാനത്തെക്കുറിച്ചും ആലോചനയില്ല.
ഇത്തവണയും മുൻ ആവശ്യങ്ങളിൽ അരിമില്ലുടമകൾ ഉറച്ചുനിൽക്കുകയാണ്. 2018ലെ പ്രളയത്തിൽ നശിച്ച നെല്ലിന്റെ നഷ്ടപരിഹാരമായി 10 കോടി രൂപ നൽകാമെന്നു സർക്കാർ തലത്തിൽ ധാരണയായെങ്കിലും തുക നൽകിത്തുടങ്ങിയിട്ടില്ല.
സഹകരണമേഖലയുടെ സഹകരണത്തോടെയായിരിക്കും ഒന്നാം വിള നെല്ലു സംഭരണം എന്നു മന്ത്രിമാർ പറയുന്നുണ്ടെങ്കിലും വ്യക്തതയായിട്ടില്ല. ഇക്കഴിഞ്ഞ രണ്ടാംവിള നെല്ലെടുപ്പിലെ വിലവിതരണം വൈകിയതിൽ വിവാദം തുടരുകയാണ്. മഴയുടെ കുറവ് ഒന്നാംവിള നെൽകൃഷിയെ സാരമായി ബാധിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയിൽ കൊയ്ത്ത് ആരംഭിച്ചിട്ടുണ്ട്.