രാഘവ് ഛദ്ദ, പരിണീതി ചോപ്ര
ബോളിവുഡ് നടി പരിണീതി ചോപ്രയും ആം ആദ്മി പാര്‍ട്ടി നേതാവ് രാഘവ് ഛദ്ദയും വിവാഹിതരാകുന്നു. രാജസ്ഥാനിലെ ഉദയ്പൂരിലെ ലീല പാലസിലാണ് വിവാഹ ചടങ്ങുകള്‍ നടക്കുന്നത്.
ദീര്‍ഘനാളുകളായി ഇരുവരും പ്രണയത്തിലാണ്. ഡേറ്റിങ്ങിലാണെന്ന വാര്‍ത്തകള്‍ പുറത്തുവന്ന സമയത്ത് ഇരുവരും ഒരുമിച്ച് ഭക്ഷണം കഴിഞ്ഞിറങ്ങുന്ന വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഐ.പി.എല്‍. വേദിയിലും ഇരുവരും ഒന്നിച്ചെത്തിയതിന്റെ വീഡിയോകള്‍ പുറത്തുവന്നിരുന്നു.
കഴിഞ്ഞ മെയ് 13 നാണ് പരിണീതിയും രാഘവ് ഛദ്ദയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞത്. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ രാഘവ് ആണ് പുറത്തുവിട്ടത്.